Ind disable

2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

മുക്കാക്കിലോ തക്കാളി

ഏകദേശം 20കൊല്ലങ്ങള്‍ക്ക്മുമ്പുള്ളകഥയാണ്‌ പഴയൊരുബസ്സ്റ്റോപും ജോലിയില്ലാത്തവര്‍ക്ക് സൊറ പറയാന്‍ ഒരു ചായക്കടയുംമാത്രമാണ് എന്റെ നാടി ന്റെ അന്നത്തെ ആകെയുള്ള അലങ്കാരം .ജോലിയില്ലാത്ത ഒരു പാട്‌ യുവാക്കള്‍ ചായ ക്കടയില്‍ നേരമ്പോക്‌ പറഞ്ഞ്‌ ഇരിന്നിരുന്നിരുന്നത്‌ കാരണം ഒരു പെണ്‍കുട്ടികള്‍ക്കും അതുവഴി നടന്നു പോകാന്‍ കഴിയില്ലായിരുന്നു.കാലി ചായ ഒഴികെ മറ്റെല്ലാ ആവശ്യങ്ങള്‍ക്കും 1km അപ്പുറത്തുള്ള കവലയെയാണ് ആശ്രയിച്ചിരുന്നത്‌ പകല്‍ മുഴുവന്‍ ചായ ക്കടയിലെ സജീവ സാനിധ്യമായിരുന്ന രാമന്‍ നെടുങ്ങാടി ആണ് നമ്മുടെ കഥാപാത്രം പുള്ളിയെ അറിയാത്തവര്‍ ആയി ആരും തന്നെ ഉണ്ടായിരുന്നില്ല 40വയസ്സിനു മേല്‍ പ്രായാമുണ്ടായിരുന്ന നെടുങ്ങാടിക്ക് പ്രത്യേകിച്ച് ഒരുപണിയുമുണ്ടായിരുന്നില്ല കയ്യില്‍ ഒരു മഞ്ഞ നിറത്തിലുള്ള ഒരു തുണി സഞ്ചി എപ്പോഴുമുണ്ടാവും അതിനകത്ത്‌ഒന്നും തന്നെയുണ്ടാവില്ല എങ്കിലും അത്‌ കൈ വിടാറില്ല .പിന്നെ മഴക്കാലമായാല്‍ ആളെ അവിടെ കാണാറില്ലഇടി മുഴക്കം കേട്ടാല്‍ ആള്‍ പത്തായതതില്‍ പോയി ഒഴിച്ചിരിക്കുമെന്ന് പറയുന്നത്‌ കേള്‍ക്കാം ഇടിമുഴ്ക്കം വലിയ ഭയമാണ്‌.ഒരുദിവസം ഒരു ബന്ധുവിന്റെ മരണാനന്തരചടങ്ങുകള്‍ക് പോകാന്‍ പുറപ്പെട്ടു. പോകാന്‍ നേരം ഭാര്യ വീട്ടിലെ പച്ചക്കറി തീര്‍ന്ന കാര്യം ഓര്‍മിപ്പിച്ചു വരുമ്പോള്‍ കവലയില്‍ ബസ്സിറങ്ങണമെന്നും പച്ചക്കറി മുഴുവന്‍ തീര്‍ന്നെന്നും എത്ര വൈക്ിയാലും തക്കാളി യെങ്കിലും വാങ്ങിയേ വരാവൂ എന്നും പ്രത്യേകം ഓര്‍മിപ്പിച്ചു…തിരിച്ചു വരുമ്പോള്‍ കവലയിലിറങ്ങിയ നെടുങ്ങാടി ചിന്തിച്ചു ഇപ്പോള്‍ ഇവിടെ ഇറങ്ങേണ്ടിയിരുന്നില്ല .സമയംകുറേവൈകിയിരികുന്നു കടകള്‍ഓരോന്നായി അടക്കാന്‍തുടങ്ങിയിരികുന്നു പച്ചക്കറി ക്കടയുംഅടക്കാനുള്ള പരിപാടിയാണ്. നെടുങ്ങാടിയെകണ്ടപാടേ അബ്ദു ക്ക പറഞ്ഞു നെടുങ്ങാടി നാളെ വരൂ....ഇന്നെല്ലാംതീര്‍ന്നുപോയല്ലോ .അയ്യോ എനിയ്ക്‌ കുറച്ച്‌ തക്കാളി അത്യാവശ്യമായിരുന്നല്ല്ലോ? ബാക്കി ഞാന്‍ നാളെ വാങ്ങിചോളാം അബ്ദു ക്കാ അവിടെയുണ്ടായിരുന്ന തകാളി എടുത്ത്‌ ത്രാസ്സിലെക്കിട്ടു കൊണ്ട് പറഞ്ഞു . ഒരുകിലോതികയില്ലല്ലോനെടുങ്ങാടീ .....മുക്കാല്‍കിലോയുണ്ട്‌ .തക്കാളി വാങ്ങി സഞ്ചിയില്‍ ഇട്ടുകൊണ്ട്‌ നടന്നു കുറച്ചു നടന്നപ്പോഴാണ്ചിന്തിച്ചത്‌ .ഇനിയിപ്പോള്‍ ഈ നേരത്ത് പാലമരം കടന്നു പോകണമല്ലോ എന്ന് റോഡുവക്കില്‍ ‍വലിയൊരുപാലമരമുണ്ട്‌അതില്‍യക്ഷിയുണ്ടെന്നുംപലരുംരാത്രികാലങ്ങളില്‍കാണാറുണ്ടെന്നുംനാട്ടിലൊരുസംസാരമുണ്ട്‌ .ഏതെങ്കിലും വാഹനത്തിന്റെ വെളിച്ചത്തില്‍ പാലമരം കടന്നു പോകാമെന്ന് ചിന്തിച്ച് മുന്നോട്ട്‌ നടന്നു. നടന്നു പാലമരത്തിന്റെ അടുതെതും തോറും അയാളുടെ നടതതത്തിന് വേഗത കൂടി കൂടിവന്നു പാല മരത്തിന്റെ അടുത്തെത്തിയപ്പോള്‍ അരണ്ടനിലാവെളിച്ചത്തില്‍റോഡി ന്നേരെഎതിര്‍വശത്ത്ഒരു രൂപം. ആരോ പുറം തിരിഞ്ഞിരികുന്നു. മൂത്രമൊഴികാന്‍ വഴിപോകരാരെങ്കിലുമിര്രു‌ന്നതാണെന്ന് കരുതി വിറയാര്‍ന്നശബ്ദത്തില്‍അയാള്‍ചോദിച്ചു "ആരാത്" ..................."ആരാന്നാചോദിച്ചേ" ....ഒരു മറുപടിയുമില്ല.നെടുങ്ങാടി വിറക്കാന്‍തുടങ്ങി കാലു കൊണ്ട്‌ നിലത്ത് പരതി നോക്കി കല്ലെടുത്ത്‌ ഒരു ഏര്‍കൊടുകുകയാണ്‌ ഉദ്ദേശം ആ നേരത്ത് ഒരു കല്ലും അയാളുടെ കാലില്‍ തടഞ്ഞില്ല കുനിഞ്ഞ്‌ കല്ലെട്ക്കാന്‍ധൈര്യവുമില്ലഅപ്പോഴാണ് സഞ്ചിയിലുള്ള തക്കാളി ഓര്‍മ വന്നത്‌ സഞ്ചിയില്‍ നിന്ന് ഒരു തകാളി എടുത്ത്‌ ഒറേര്‍ വെച്ചു കൊടുത്തു തകാളി പോയതതാല്ലാതെ ഒരു മറുപടിയുമില്ല അയാള്‍ക് സംശയമായി ഏര്‍കൊണ്ടില്ലേ??അയാള്‍ വീണ്ടും ഒരു തകാളി കൂടി എടുത്തെരിഞ്ഞു നോ രക്ഷ വീണ്ടും വീണ്ടും തക്കാളികൊണ്ട്‌ തന്നെഎറിഞ്ഞു കൊണ്ടിരുന്നു തകാളി തീര്‍ന്നു. കണ്ണ് ചിമ്മി ഒരൊട്ടം വെച്ചുകൊടുത്താലൊന്ന് അയാള്‍ ചിന്തിച്ചു ആ രൂപംമറികടന്നുപോകാന്‍അയാള്‍ക്ധൈര്യംവന്നില്ല ഭാഗ്യത്തിന്ഒരുവാഹനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുന്നുഅതൊരുലോറിയായിരുന്നു.ലോറിഅടുത്തെത്തിയപ്പോള്‍രൂപത്തെകണ്കുളിര്കെനെടുങ്ങാടിഅന്തംവിട്ടുപോയി
kozhikkode 94എന്നെഴുതിയ" മൈല്‍ക്കുറ്റി

2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

"കല്യാണ കാപ്പ് "

"കല്യാണ കാപ്പ് "
ഈ സ്ഥലത്തിന് ഈ പേര് എങ്ങനെ വന്നു എന്നെനിക്കറിയില്ല പക്ഷെ ഈ സ്ഥലത്തെപ്പറ്റി കുറെ കഥകള്‍ കേട്ടിട്ടുണ്ട്. അതിലൊന്ന്
നമ്മുടെ റോഡുകള്‍ക്കൊന്നും കറുപ്പുചായം പൂശുന്നതിന് മുമ്പുള്ള കാലം കരണ്ടും വെളിച്ചവുമൊന്നും എത്താത്ത കാലം
ഒരു വ്യാപാരി പാലക്കാട് നിന്നും തന്ടെ ചരക്കുകള്‍ വിറ്റ പണവുമായി തന്ടെ നാടായ മേലാറ്റൂരിലേക്ക് യാത്ര ചെയ്യുകയാണ്‍
കാള വണ്ടിയിലാന്‍ യാത്ര മണ്ണാര്‍ക്കാട് വരെയെയുള്ളൂ വണ്ടി അവിടുന്ന് നടന്നു പോകണം .മണ്ണാര്‍ക്കാട് എത്തുമ്പോള്‍ തന്നെ നേരം ഇരുട്ടിയിരിക്കുന്നു .എത്ര ഇരുട്ടിയാലും ഇന്ന് തന്നെ വീട്ടില്‍ എത്തണമെന്ന് വിചാരിച്ചു അയാള്‍ ഇരുട്ടിനെ വക വെക്കാതെ നടന്നു തുടങ്ങി
കുറെ നടന്ന പ്പോള്‍ ദൂരെയായി ഒരു വെളിച്ചം കണ്ടു ആ വെളിച്ചം കാണുന്നിടത്ത് കയറി ഒരു ചൂട് അങ്ങടിപ്പിക്കനമെണ്ണ്‍ മനസ്സിലുറച്ചു നടതതിന്ടെ വേഗത കൂട്ടി .അടുക്കുംതോറും വെളിച്ചം കൂടി ക്കൂടി വന്നു അടുതെതിയപ്പോള്‍ മനസ്സിലായി അവിടെയൊരു കല്യാണം നടക്കുകയാന്‍
പന്തളിന്ടെ മുന്‍വശത്ത് തന്നെ മാന്യമായ വേഷം ധരിച്ചു ഒരാള്‍ നില്‍ക്കുന്നുണ്ട് വീട്ടുടമസ്ഥനാനെന്നു കണ്ടപ്പോള്‍ മനസ്സിലായി .
അയാളുടെ അടുതെത്തിയിട്ട് നമ്മടെ കഥാനായകന്‍ പറഞ്ഞു . ഞാന്‍ വളരെ ദൂരെ നിന്നും വരുന്നൊരു വഴിപോക്കന്‍ ആണ് .
എനിക്ക് കുടിക്കാന്‍ കുറച്ചു വെള്ളവും ഒരു ചൂട്ടും സംഗടിപിച്ചു തന്നാല്‍ ഉപകാരമായിരുന്നു . അതൊന്നും പറ്റില്ലെന്നും ഇന്ന് എവിടെ നിന്നും ഭക്ഷണം കഴിച്ചു ഇവിടെ തന്നെ ഉറങ്ങി രാവിലെ പോയാല്‍ മതിയെന്നും വീട്ടുടമസ്ഥന്‍ മറുപടി പറഞ്ഞപ്പോള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല .
കിട്ടിയൊരു ഇരിപ്പിടത്തില്‍ അയാളും ഇരുന്നു അപ്പോഴാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് .പുറത്തു നിന്നും പുതിയ ഒരു അധിതിയും വരുന്നില്ലല്ലോ .പന്തലില്‍ നിറയെ ആള്‍ക്കാരുണ്ട് താനും .ഏതാനും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചതിനു ശേഷം .തന്ടെ കയ്യിലുള്ള പണം ഭദ്രമാണെന്ന് ഉറപ്പു വരുത്തി
ഒഴിഞ്ഞൊരു മൂലയില്‍ അയാളും ചുരുണ്ട് കൂടി ഉറങ്ങി . ശക്തമായ വെയിലെറ്റാന്‍ നേരം വെളുത്ത കാര്യം അറിഞ്ഞത്
സ്ഥലകാല ബോധം വന്നപ്പോള്‍ താന്‍ കിടക്കുന്നിടത്ത് പന്തലുമില്ല കല്യാണവും ഇല്ല .വെറും കാട് ഉയരത്തില്‍ നില്‍ക്കുന്ന രണ്ടു കരിമ്പനകളും കുറ്റിക്കാടും മാത്രം ഞാന്‍ എങ്ങനെ ഇവിടെയെത്തി.തന്നെ ആരെങ്കിലും ഇവിടെ കൊണ്ട് കിടത്തിയതാണോ? അല്ല താന്‍ നടന്നു വന്ന വഴി കൃത്യമാന്‍ .അപ്പോഴാണ്‌ അയാള്‍ ചിന്തിച്ചത് ഈ സ്ഥലം "കല്യാണ കാപ്പ് " അയാള്‍ എണീറ്റ് ഓടി .പോയ വഴിയില്‍ പുല്ലു പോലും മുളക്കാത്ത ഓട്ടം. കുറെ ഓടിയപ്പോള്‍ എതിരെ ഒരാള്‍ വരുന്നു .
അയാളോട് ഇന്നലെ നടന്ന കഥ മുഴുവന്‍ വിവരിച്ചു . ആഗതന്‍ മറുപടി പറഞ്ഞു .തനിക്കു ഇത്രയെല്ലേ സംഭവിച്ചുള്ളൂ .കഴിഞ്ഞ വര്ഷം എനിക്ക് പറ്റിയ കഥ കേള്‍ക്കണോ തനിക്ക് ..................
അയാള്‍ക്ക്‌ പറ്റിയ ആ അമളി അടുത്ത പോസ്റ്റില്‍ അതാണ്‌ "കല്യാണ കാപ്പ്"

2010, ജൂലൈ 31, ശനിയാഴ്‌ച

ഒരു ജിന്ന് കഥ

ഗള്‍ഫുകാരന്റെ ഏറ്റവും വലിയൊരു പ്രശ്നമാണല്ലോ നാട്ടിലേക്ക് പോകുമ്പൊള്‍ തന്‍റെ സുഹൃത്തുക്കളുടെ സാധനങ്ങള്‍ നാട്ടില്‍ എത്തിക്കുന്നത് അതുമായി ബന്ധപെട്ടൊരു തമാശ ..................
എന്‍റെയൊരു സുഹൃത്ത് സൌദി്യില്‍ നിന്നു നാട്ടില്‍ വന്നു. പിറ്റേദിവസം എന്നോട് പറഞ്ഞു അരീക്കോടുള്ള എന്റെയൊരു സുഹൃത്തിന്ടെ വീട്ടില്‍ കൊടുക്കാന്‍ കുറച്ചു സാധനങളുണ്‍ട് എന്റെ കയ്യില്‍ നീയും വാ നമുക്ക് നാളെ പോകാം പിറ്റേ ദിവസം ഉച്ച കഴിഞ്ഞ ഞാനും സുഹൃത്തും എന്റെ ബൈകില്‍ പുറപ്പെട്ടു പത്തു തൊണ്ണൂറു കിലോമീടര്‍ ദൂരമുണ്ട് എന്റെ നാട്ടില്‍ നിന്നും അരീകോടെടക്ക് . രണ്ടു പേരും ഒരു ടൂറിന്റെ മൂഡില്‍ അങ്ങനെ ആസ്വദിച്ചു പോകുന്നതനിടയില്‍ ബൈക്ക് പംക്ജര്‍ ആയി .ആ സ്ഥലമാനെന്കില്‍ ഒരു ഓണം കേറാമൂല പംക്ജര്‍ കട പോയിട്ട് ഒരു മുറുക്കാന്‍ കട പോലുമില്ലാത്ത സ്ഥലം. എതയ്യാലും രണ്ടു പേരും കൂടി ടയര്‍ അഴിച്ചെടുത്ത് ഒരു ഓട്ടോ റിക്ഷയില്‍ കേറ്റി അടുത്തുള്ള ടൌണില്‍ പോയി അടച്ചു വന്ന് വീണ്ടും ടയര്‍ ഫിറ്റ് ചെയ്തു കഴിഞ്ഞപ്പോഴെകും സമയം രാത്രിയായി ന്നെയും അവിടെ നിന്ന മുപ്പതോളം കിലോമീടര്‍ കൂടിയുണ്‍ട് . ഞാന്‍ എന്റെ സുഹൃത്തിനോട് ചോദിച്ചു നമുക്ക് ഇന്ന്‍ മടങ്ങിപ്പോയി നാളെ വന്നാലോ? അവന് പറഞ്ഞു വേണ്ടടാ നാളെ ഇത്രയും ദൂരം ഇനിയും ഓടണ്‍ടെ? നമുക്ക് കുറച്ചു വൈകിയാലും ഇന്നു തന്നെ ഇതു കൊടുക്കാം . ശരി .....
മനസ്സില്ലാ മനസ്സോടെ ഞാന്‍വീണ്ടും വണ്ടിയെടുത്തു വിട്ടു . ഏതായാലും ഒരു പതിനൊന്നു മണിയോടെ
ഞങ്ങള്‍ ആ സ്ഥലത്ത് എത്തിപ്പെട്ടു ഇനിയിപ്പോള്‍ ആ വീട്ടിലേക്ക് ആരോട് വഴി ചോദിക്കും............
കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ ഒരു വലിയ പള്ളി കണ്ടു . എന്റെ സുഹൃത്ത്
പറഞ്ഞു ഇവിടെ എവിടെയോ ആണ്‍ വീട് എന്ന ആണ്‍ പറഞത്.അവന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഉണ്ട് പക്ഷെ നങ്ങളുടെ മോബിലിന്‍ അവിടെ രയിന്ജ് ഇല്ല . പള്ളിയുടെ ഗേറ്റ് കടന്നു പുറത്തേക്ക് ഒരാള്‍ ഇറങ്ങി വരുന്നത് ഞാന്‍ കണ്ടു. വണ്ടി അയാളുടെ അടുത്ത് നിര്‍ത്തി. വെള്ള മുണ്ടും
വെളുത്ത ഷര്‍ട്ടും തലയിലൊരു വെളുത്ത കെടടും. അയാളെ കണ്ടപ്പോള്‍ ഒരു മുസ്ലിയാര്‍ ആണെന്ന തോന്നി .ഇക്കാ ഈ റഷീദിന്റെ വീടെതാ ...... അയാള്‍ അടുത്ത് വന്നപ്പോള്‍ അയാളുടെ മുഖം ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ ഞാന്‍ ശരിക്കും കണ്ടു . ഏത് റഷീദ് .......കനത്ത ശബ്ദത്തില്‍ ചോദിച്ചു
ഗല്ഫിലുളളത് കൊലോതൊടിയെന്നാ വീട്ടുപേര് എന്റെ സുഹൃത്ത് മറുപടി പറഞ്ഞു അയാള്‍ ചിരിച്ചു
ഹ...ഹ .ഹാ ഇപ്പോളുള്ള ആള്‍ക്കാരെയൊന്നും ഞാന്‍ അറിയില്ല അവന്റെ വാപ്പാന്റെ പേരു പറഞ്ഞാല്‍ അറിയുമായിരിക്കും .......
അതെന്താ നിങ്ങള്‍ ഇവിടെയുള്ള ആളല്ലേ?
ഇവിടെയുള്ള ആള്‍ തന്നെയായിരുന്നു പക്ഷെ ഞാന്‍ ഞാന്‍ മരിച്ചിട്ടിപ്പോള്‍ പതിനൊന്ന്‍ കൊല്ലമായി .....
അത് കേട്ടതും ഞാന്‍ വണ്ടി എടുത്ത് ഒറ്റ വിടല്‍ ..........എന്റുമോ ജിന്നിനോടാ പോയി വഴി ചോദിക്കുന്നത്.....................പക്ഷെ അയാള്‍ പിന്നില്‍ നിന്നും വിളിക്കുന്നുണ്ടായിരുന്നു .
ഞാന്‍ അതിവേഗത്തില്‍ മുന്നോട്ടു തന്നെ പോയി ഒരു കിലോമീറെറോളം പോയിട്ടുണ്ടാവും
സുഹൃത്ത് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെകിലും എനിക്ക് ധൈര്യം വന്നില്ല." ഈ പോക്ക് എവിടെക്കാണ്‍" അവന് ചോദിച്ചപ്പോളാണ്‍ എനിക്ക് ബോധം വന്നത് ഇനിയിപ്പോള്‍ തിരിച്ചു പോകണമല്ലോ. ആ പള്ളിയുടെ മുന്നില്‍ ക്കൂടി തന്നെ തിരിച്ചുപോകുകയും വേണം ഞാന്‍ വണ്ടി നിര്‍ത്തി
അവന് എനിക്ക് ധൈര്യം തന്നു ജിന്നുകള്‍ വണ്ടിയിലേക്ക് കയറില്ല. അവന് പറഞ ധൈര്യത്തില്‍ ഞാന്‍ വണ്ടി വിട്ടു .പള്ളിയുടെ അടുതെതുംതോറും എനിക്ക് പേടി തോന്നി. പക്ഷെ ഞങ്ങള്‍ തിരിച്ചു പോകുമ്പൊള്‍ ആ പരിസരത്തൊന്നും ആരെയും കണ്ടില്ല ഞങ്ങള്‍ തിരിച്ചു വീടടി്ലേക്ക് തന്നെ പോയി .പോകുന്ന വഴിയില്‍ ഞങ്ങള്‍ സംസാരിച്ചതെല്ലാം ജിന്നുകളെപ്പററിയായിരുന്നു
നാട്ടില്‍ പലരും ജിന്നിനെക്കണ്ട് പേടിച്ചതും ചിലര്‍ക്കൊക്കെ ഭ്രാന്തായതുമൊകെ സംസാരിച്ചു
ഭാഗ്യത്തിന്‍ ഒന്നും സമ്ഭവിചില്ലല്ലോന്ന് ആശ്വസിച്ചു .പിറ്റെന്ന്‍ പകല്‍ തന്നെ അവിടെ പ്പോയി
നോക്കനമെന്ന്‍ ഞങ്ങള്‍ ഉറപ്പിച്ചു . പിറ്റെന്ന്‍ രാവിലെ ഒരു പതിനൊന്ന്‍ മണിയായിക്കാണും ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ പള്ളിയൊകെ അവിടെതന്നെയുണ്ട് കുറച്ചു മാറി ഒരു ചായ കടയുണട് അവിടെ നിര്‍ത്തി .സുഹൃത്ത് വണ്ടിയില്‍ നിന്ന് ഇറങ്ങി അവിടെ ചെന്ന് അവന്ടെ സുഹൃത്തിന്റെ വീട് അന്യോഷിച്ചു തിരിച്ചു വന്ന് എന്നോട് പറഞു എടാ നമ്മള്‍ ഇന്നലെക്കണ്ട ആള്‍ അവിടെയിരുന്ന്‍ ചായ കുടിക്കുന്നു ...............എന്ത് എനിക്ക് അല്‍ഭുതമായി " ചായ കുടിക്കുന്ന ജിന്നോ?"
ഞങ്ങള്‍ ചായക്കടയില്‍ കയറി കടകാരനോട് ചോദിച്ചപ്പോളാണ്‍ കാര്യങ്ങള്‍ മനസ്സിലായത്
അയാള്‍ പള്ളിയിലെ മുക്രിയാന്‍ (ബാന്ക് വിളിക്കുന്ന ആള്‍) ആള്‍ ഭയങ്കര രസികന്‍ ആണ്‍ ‍ രാത്രി പള്ളിയില്‍ മറന്നു വെച്ച എന്തോ സാധനം എടുക്കാന്‍ വേണ്ടി വന്നപ്പോലാന്‍ ഞങ്ങളെ കണ്ടതെന്നും പറഞ്ഞു
ആദ്യം ഞങ്ങളോട് തമാശ പറഞ്ഞതാന്‍ അയാളെന്നും പിന്നീട് അയാള്‍ ഞങ്ങള്‍ക്ക് വീട് പറഞ്ഞു തരാന്‍ വേണ്ടി തിരിച്ചു വിളിച്ചു പക്ഷെ ഞങ്ങളുണ്ടോ .................

പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ.

2010, ജൂലൈ 29, വ്യാഴാഴ്‌ച

മധുരിക്കും പ്രണയം

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറിഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെതുടക്കം.

വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെസൌന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യുമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനുത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൌന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന്എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെവല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൌന്ദര്യമുണ്ടായിരുന്നു , കുറഞ്ഞതോതിലാണെങ്കിലും ഇപ്പോഴുമുണ്ട്എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെപ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക്എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെനടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകംപുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെമനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ചഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞഅന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചുവീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, ഒഴിഞ്ഞ പറമ്പില്‍ പോയിരുന്ന് ആവിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തുകഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട്കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.

എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...

അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലുംആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായിഎത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും മഞ്ഞ നിറത്തിലുള്ള ടാങ്ക് വെള്ളവും കലക്കി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് നടക്കുന്ന കല്യാണ-അഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.

എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലുംഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരുവിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.

ദൈവത്തിനു നന്ദി....!!!!

ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.
ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.
അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.

ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെവീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാംഎന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ വാപ്പ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍അവളോട് അങ്ങനെ പറഞ്ഞത്.

"നമുക്ക് ആത്മഹത്യ ചെയ്യാം....?!!!"

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോപോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അറ്റകൈക്ക് അടിച്ച dialogue ആയിരുന്നു , പക്ഷേ...
അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!

പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

എങ്ങനെ മരിക്കണം???

തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!

മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരുംകണ്ടാല്‍??? അതും ട്രെയിനുകള്‍ വളരെ കൃത്യനിഷ്ഠ പാലിക്കുന്ന നമ്മുടെ നാട്ടില്‍....

തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍തിരുത്തിത്തന്നു.

പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്നട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും!!

ഞങ്ങളു മരിച്ചു.

പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണംഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.

ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.

ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണംനടത്തിത്തരണം.

ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.

ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാംകല്യാണം.

ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെഓഫറാണു തന്നിരിക്കുന്നത്.

പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.

രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.

ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.

പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയുംആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍മനസ്സിലാക്കി.

എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയംതുടര്‍ന്നു. അവളും.

എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെഅവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....

എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തുവിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ്പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.

പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!

നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!

പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.

എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.

കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ്ആക്കിത്തന്നാ മതി!!!!

പെട്ടെന്ന് കോപത്തിന്‍റെ ഒരു മിന്നലാട്ടം ...
എന്റമ്മോ എനിക്ക് മുട്ടില്‍ നിന്നും മേലോട്ട് ഒരു വിറയല്‍ കേറി...
ഓടണോ അതോ നില്‍ക്കണോ... ആകെ ഒരു ഡൌട്ട് ...
അവള്‍ ആണെങ്കില്‍ മിണ്ടുന്നുമില്ല ....

പെട്ടെന്ന് ഒരു വലിയ വെള്ളിടി പോലെ എന്തോ ഒരു സാധനം പുറത്തു വന്നു വീണു... ഹൊ പിന്നെ എല്ലാം ഒരുപുക പോലെ.... ദൈവമേ ....
* * * *
"രാത്രി 1 മണി വരെ ഇരുന്നു സിനിമ കാണും,
എന്നിട്ട് രാവിലെ 10 മണി വരെ കിടന്നുറങ്ങും,
പിച്ചും പേയും പറയാതെ എണീറ്റ്‌ പോടാ ...."
അത് സഹമുറിയന്റെ ശബ്ദമായിരുന്നു..........

സ്വര്‍ഗ്ഗവും, പ്രേമവും, ട്രെയിനും, പിന്നെ ലവളും എല്ലാം
ആ വേദനയില്‍ ലയിച്ചു ചേര്‍ന്നു............

2010, ജൂലൈ 26, തിങ്കളാഴ്‌ച

ഗള്‍ഫുകാരന്റെ ഭാര്യക്കിവിടെ 'സുഖ'മാണ്

രണ്ടോ നാലോ
വര്‍ഷംമുമ്പ്‌ നിങ്ങള്‍വന്ന്‌
എട്ടോ പത്തോ
നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്‌
അതിലുണ്ടായൊരു കുഞ്ഞിന്‌
മൂന്നുവയസ്സായെന്ന്‌
അവനെന്നും ചോദിക്കും
ബാപ്പ എവിടെയെന്ന്‌
ഓടിച്ചാടി കളിക്കും,
മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും
അതുകാണുമ്പോള്‍ ഉടഞ്ഞിടും
ഇടനെഞ്ച്‌ പിടഞ്ഞിടും
പൂക്കുഞ്ഞിപ്പൈതലല്ലേ...
ആമുഖം കാണാന്‍ പൂതി
നിങ്ങള്‍ക്കുമില്ലേ.....

എണ്‍പതുകളില്‍ കേരളക്കരയിലും ഗള്‍ഫ്‌നാടുകളിലും എസ്‌ എ ജമീല്‍ എന്ന ഗായകന്‍ രചനയും സംഗീതവും നല്‍കി അമ്പിളി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ അലയടിച്ചുയര്‍ന്ന ഗാനം. ഗള്‍ഫ്‌കാരന്റെ ഭാര്യയുടെ മനസ്സിന്റെ വിങ്ങലും വിതുമ്പലും സങ്കടങ്ങളും എല്ലാം അടങ്ങിയിരുന്നു ആ വരികളില്‍. പതിറ്റാണ്ടുകള്‍ പലത്‌ കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ്‌കാരന്റെ ജീവിതാവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. ജോലിയില്‍, കൂലിയില്‍, മലയാളിയുടെ സ്വപ്‌നഭൂമിയായ മണല്‍കാടിന്റെ മനസും ശരീരവും ഏറെ മാറി.

പക്ഷേ എന്നിട്ടും പ്രവാസിയുടെ പ്രിയതമയുടെ പ്രശ്‌നങ്ങളുടെ മുഖങ്ങള്‍ ഇന്നും പഴയതു തന്നെയാണ്‌. അവളുടെ കാത്തിരിപ്പിനും വിരഹത്തിന്റെ വേദനക്കും അതേ ചൂട്‌ തന്നെയാണ്‌. ഗള്‍ഫു നാടുകളില്‍ അന്നംതിരഞ്ഞെത്തിയ മുപ്പതു ലക്ഷത്തോളം മലയാളികളില്‍ അഞ്ചു ശതമാനത്തിനുമാത്രമെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടാന്‍ ഇന്നും ഭാഗ്യം തുണയായിട്ടൊള്ളൂ.കാരണങ്ങള്‍ പലതാണെങ്കിലും ശേഷിക്കുന്നവന്റെ ഇണകളെല്ലാം വേര്‍പ്പാടിന്റെ വേദനയില്‍ അസഹ്യമായ കാത്തിരിപ്പിന്റെ മരുപ്പറമ്പില്‍ കിടന്ന്‌ വാടുകതന്നെയാണ്‌.

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970കളുടെ അവസാനത്തോടെയാണ്‌ ഈ അവസ്ഥക്കുമാറ്റം കണ്ടുതുടങ്ങിയത്‌. 1974-94 കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ദരിദ്രര്‍ 40.42 ശതമാനമായിരുന്നു. അതില്‍നിന്ന്‌ 25.43 ശതമാനമായി കുറഞ്ഞു. ഇന്ന്‌ കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയിരിക്കുന്നു.

ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ ഗള്‍ഫ്‌ പണത്തിന്റെ വരവാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിന്റെ തോത്‌ കൂടിക്കൊണ്ടേയിരിക്കുന്നു. മൂന്ന്‌വര്‍ഷം മുമ്പ്‌ 25000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ഗള്‍ഫ്‌ വരുമാനമെങ്കില്‍ ഇന്ന്‌ 40000 കോടിയായി ഉയര്‍ന്നിരിക്കുന്നു.സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ തന്നെയാണതിന്റയും വരവ്‌.

കുടുംബമെന്ന മഹത്തായ സ്ഥാപനത്തിന്റെ സുരക്ഷിതമായ തറവാടാണ്‌ വീട്‌. സ്‌നേഹത്തിന്റേയും സംസ്‌ക്കാരത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും ബാല പാഠങ്ങള്‍ നമുക്ക്‌ പഠിപ്പിച്ചു തന്ന ആദ്യവിദ്യാലയമാണത്‌.അവിടുത്തെ ഓരോ അംഗവും നമുക്ക്‌ പ്രിയപ്പെട്ടവരാണ്‌. അവരുടെ ഭാവിയും വളര്‍ച്ചയും സുരക്ഷിതമാക്കാന്‍ പല ജീവിതോപാതികള്‍ തേടിപോയി പൂര്‍വീകര്‍.അടുത്ത നഗരത്തിലേക്ക്‌, അയല്‍ സംസ്ഥാനത്തേക്ക്‌.വേറെചിലര്‍ നല്ലജോലിയും കൂടുതല്‍ കൂലിയും ലഭിക്കുന്നതിനായി ഏഴുകടലും കടന്നു.

എഴുപതുകളോടുകൂടിയാണ്‌ ആ കുടിയേറ്റത്തിന്റെ ബാഹുല്യം കൂടിയത്‌. പിന്നീടതൊരു ഒഴുക്കായി. ആദ്യമായി കടല്‍ കടന്നവരില്‍ ഏറെയും വിവാഹിതരും നാല്‍പതിനടുത്ത്‌ പ്രായമുള്ളവരുമായിരുന്നു. പിന്നീട്‌ യുവാക്കളുടെ ഊഴമായി. അവര്‍ രണ്ടോ മൂന്നോ വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ്‌ തിരിച്ചെത്തി. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരുവിവാഹം കഴിക്കുന്നു. രണ്ടോ മൂന്നോ മാസംമാത്രം ഭാര്യയോടൊപ്പം കഴിഞ്ഞ്‌ പിന്നെ അനിവാര്യമായൊരു മടക്കയാത്രക്ക്‌ മനസ്സൊരുക്കി വിമാനം കയറുന്നത്‌ തകര്‍ന്ന ഹൃദയവുമായിട്ടാണ്‌.
ഇത്തരക്കാരുടെ എണ്ണം പെരുകിയതോടെയാണ്‌ കേരളത്തില്‍ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയാന്‍ വിധിക്കപ്പെട്ട ഭാര്യമാരുടെ എണ്ണവും വര്‍ധിച്ചത്‌. ഓരോ വീട്ടിലും ഓരോ(ഗള്‍ഫ്‌ വിധവ)യെങ്കിലും ഇന്നുണ്ട്‌. 2003ല്‍ കെ സി സക്കറിയയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നത്‌ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞു കഴിയാന്‍ വിധിക്കപ്പെട്ട 10 ലക്ഷത്തോളം ഗള്‍ഫ്‌ വിധവകള്‍ കേരളത്തിലുണ്ടെന്നാണ്‌.

ഏതെങ്കിലുമൊരു വിദേശ രാജ്യം. അതെവിടെയുമാകാം. ഇന്ന്‌ മലയാളികള്‍ അന്നം തിരഞ്ഞെത്താത്ത ലോകങ്ങള്‍ ഭൂലോകത്തില്ല. അവര്‍ വന്‍ നഗരങ്ങളിലോ ചെറു പട്ടണങ്ങളിലോ വൈദ്യുതിപോലും വന്നെത്തിനോക്കാത്ത മണല്‍ക്കാടിന്റെ മലയിടുക്കുകളിലോ ഒക്കെ പണിയെടുക്കുന്നുണ്ട്‌. ഗള്‍ഫിലുള്ള മലയാളികളില്‍ അഞ്ച്‌ ശതമാനത്തിന്‌ മാത്രമെ ഉയര്‍ന്ന ജോലിയും മികച്ച വരുമാനവുമുള്ളൂ.പൊള്ളുന്ന ചൂടിലും നിര്‍മാണ മേഖലകളിലാണ്‌ ശേഷിക്കുന്നവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍. ലേബര്‍ ക്യാമ്പുകള്‍ ഇന്നും പറയുന്നത്‌ ദുരിതങ്ങളുടെ ആവര്‍ത്തനങ്ങള്‍ തന്നെ. പല ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കൊപ്പം. പല വേശങ്ങള്‍ ധരിക്കുന്നവര്‍ക്കൊപ്പം. അവരോടെല്ലാം അവന്‍ സൗഹൃദം സ്ഥാപിക്കുന്നു. അവരെ അത്ഭുതപ്പെടുത്തി അവരുടെ ഭാഷപോലും പഠിച്ചെടുക്കുന്നു.

അപ്പോഴെല്ലാം അവന്റെ കരുത്ത്‌ ഇക്കരെയുള്ള കുടുംബമാണ്‌. പ്രിയപ്പെട്ട ഭാര്യ. പൊന്നുമക്കള്‍, സ്‌നേഹനിധികളായ മാതാപിതാക്കള്‍. വല്ലപ്പോഴും അയക്കുന്ന പണത്തിനും വിലപിടിപ്പുള്ള സമ്മാനത്തിനും കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍... അവരെല്ലാം പൂത്ത്‌ തളിര്‍ക്കട്ടെ എന്ന്‌ കരുതിയാണല്ലോ അയാള്‍ കാതങ്ങള്‍ താണ്ടി അവിടെ എത്തിപ്പെട്ടത്‌.
പ്രവാസത്തിന്റെ വിമ്മിട്ടങ്ങളില്‍ കിടന്ന്‌ ശ്വാസം മുട്ടുമ്പോള്‍ സാന്ത്വനമാകാനും സംഘര്‍ഷങ്ങളുടെ ഹൃദയഭൂവിലേക്ക്‌ സ്‌നേഹത്തിന്റെ മരുപച്ചപോലെ ആശ്വാസത്തിന്റെ കുളിര്‍മഴപെയ്യിക്കാനും അയാള്‍ക്കുണ്ടായിരുന്നത്‌ പാതിമെയ്യായ ഭാര്യയായിരുന്നു, അവളാണവന്റെ കരുത്ത്‌. ആഴ്‌ചതെറ്റാതെ എത്തിയിരുന്ന കത്തുകളിലൂടെ. വല്ലപ്പോഴും എസ്‌ ടി ഡി കോളിനു മറുതലക്കല്‍ നിന്നും കേള്‍ക്കുന്ന വിതുമ്പുന്ന മനസ്സിലെ പാതിമുറിഞ്ഞ വാക്കുകളിലൂടെ...

കുഞ്ഞുമക്കളുടെ കുസൃതികളിലൂടെ. എല്ലാം ആ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. വേര്‍പ്പാടിന്റെ വേദനയുടെ ആഴത്തിന്‌ വ്യാപ്‌തി കൂടുകയായിരുന്നു.
ഗള്‍ഫ്‌കാരന്റെ വേദനകളും ആവശ്യങ്ങളും പ്രശ്‌നങ്ങളും എല്ലാം പലകാലങ്ങളില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. അതിന്‌ പരിഹാരമകലെയാണെങ്കിലും, അവന്റെ മനസിന്റെ വിശാലതയെ പൊക്കിപ്പറഞ്ഞ്‌ നാട്ടുകാരും സര്‍ക്കാരും രാഷ്‌ട്രീയക്കാരും സംഘടനകളും പലവട്ടം ചൂഷണം ചെയ്‌തു. വികസനത്തിന്റെ പേരില്‍, ജീവകാരുണ്യത്തിന്റെ പേരില്‍. എന്നാല്‍ അയാളെമാത്രം ഓര്‍ത്ത്‌, കുടുംബത്തിനായി സ്വയം അലിഞ്ഞുതീരുന്ന ഒരുയന്ത്രം വീടിന്റെ ഏതോ ഒരുകോണില്‍ കഴിഞ്ഞുകൂടിയിരുന്നു.ഗള്‍ഫ്‌ കാരന്റെ ഭാര്യ. ഇന്നും അവള്‍ ആ മൂലയിലെവിടെയൊക്കെയോയുണ്ട്‌.

വിരഹത്തിന്റെ വേദനകളില്‍ ഒറ്റപ്പെട്ടുപോയവളുടെ നിലവിളികളും സങ്കടങ്ങളും എന്നിട്ടും വലിയ ചര്‍ച്ചക്കൊന്നും ഇതുവരെ വിഷയമായിട്ടില്ല. സങ്കടങ്ങള്‍ക്ക്‌ പരിഹാരം കാണാനും ആരും മെനക്കെടാറുമില്ല. ഇന്നും അവള്‍ ഒരു പ്രദര്‍ശന വസ്‌തുവല്ലേ. ആര്‍ഭാടത്തിന്റേയും പൊങ്ങച്ചത്തിന്റേയും പ്രതീകമല്ലേ പലര്‍ക്കും...? കുടുംബാഗങ്ങള്‍ പോലും അവളെ ശരിക്ക്‌ മനസ്സിലാക്കിയോ..? സമൂഹം അപവാദം പറയാനല്ലാതെ മനസുകാണാന്‍ ശ്രമിച്ചുവോ...? ഇല്ലെന്നുതന്നെയാണുത്തരം. പരസ്‌പരം കണ്ടും അറിഞ്ഞും ആശയവിനിമയം നടത്തിയും മക്കളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്കു സാക്ഷിയാകാന്‍ കഴിയാതെ ഭര്‍ത്താവ്‌ മറ്റൊരു വന്‍കരയില്‍. പ്രിയപ്പെട്ടവരുടെ വിവാഹാവസരത്തില്‍, മരണസമയത്ത്‌, ആറ്റുനോറ്റുണ്ടായ പൊന്നുമക്കളുടെ ജനന സമയത്ത്‌. ജീവിതത്തിലെ നിര്‍ണായകാവസരങ്ങളിലെല്ലം അയാള്‍ കാണാമറയത്താണ്‌. അപ്പോഴെല്ലാം അവള്‍ തിരയുന്നത്‌ ഒരുമുഖം മാത്രമാണ്‌. അടുത്തുണ്ടാവണമെന്ന്‌ കൊതിക്കുന്നതും അയാളുടെ സാന്നിധ്യമാണ്‌.

ചൂഷണങ്ങളുടെ, അപവാദങ്ങളുടെ മുഖങ്ങളെ എങ്ങനെയൊക്കെയാണവള്‍ അതിജീവിക്കുന്നത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലെന്നറിയുമ്പോള്‍ ചിലര്‍ക്ക്‌ അടുത്ത്‌ പറ്റിക്കൂടാന്‍ ഉത്സാഹമാണ്‌. ചൂഷകരുടെ പുഞ്ചിരിയും നന്മയുടെ നിലാവാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പോകുന്ന ആരെങ്കിലുമൊക്കെ ചതിക്കുഴികളില്‍ വീഴുന്നുണ്ടാവാം. പക്ഷേ എല്ലാവരേയും ഒരേ അളവ്‌കോലുകൊണ്ട്‌ അളക്കുന്നവരുടെ ക്രൂര വിനോദങ്ങളില്‍നിന്ന്‌ എവിടേക്കാണവള്‍ ഓടിയൊളിക്കുക.... തുറിച്ചുനോട്ടങ്ങളില്‍ നിന്ന്‌ മോചനം നേടാന്‍ ഏതു മാളത്തിലാണ്‌ അഭയം തേടുക...?

പ്രിയതമന്റെ വിരഹത്തിന്റെ ചൂടിനേക്കാള്‍ മനസിനെ മുറിവേല്‍പ്പിക്കുന്ന എത്രയെത്ര അനുഭവങ്ങളാണ്‌ പലര്‍ക്കും പറയാനുള്ളത്‌. ആരേയും വേദനിപ്പിക്കാതെയും മുഷിപ്പിക്കാതെയും എല്ലാവരുടേയും ബഹുമാന ആദരവുകള്‍ നേടിയെടുത്ത്‌ കഴിഞ്ഞു കൂടുന്നവരാണ്‌ അവരിലധികപേരും. ഭര്‍ത്താവ്‌ വിദേശത്താവുമ്പോഴും ഏറെപേരും കഴിയുന്നത്‌ ഭര്‍തൃവീടുകളില്‍ തന്നെയാണ്‌. ഭര്‍ത്താവിന്റെ മാതാവിന്റേയും പിതാവിന്റേയും സഹോദരങ്ങളുടെയും കൂടെതന്നെയാണ്‌ അവരുടെ ദിന ചര്യകളും. അപ്പോഴും സ്വന്തം വീട്ടിലേക്കൊന്ന്‌ പോകാനും അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും കഴിയാത്ത എത്രയോ സഹോദരിമാരുണ്ട്‌.

പ്രിയതമന്‍ കുടുംബത്തിനുവേണ്ടി മണല്‍കാട്ടില്‍ സ്വയമുരുകുമ്പോള്‍ ആ തീയില്‍ അവളുടെ ഹൃദയവും വേവുന്നുണ്ട്‌. വിവാഹാനന്തരമുള്ള കാത്തിരിപ്പ്‌ അനുഭവിച്ചവര്‍ക്കുപോലും പകര്‍ത്തിവെക്കാനാവില്ലെന്നാണ്‌ ഒരു പ്രവാസിയുടെ ഭാര്യപറഞ്ഞത്‌. ഉടനെവരുമെന്ന ആശ്വാസ വചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ഓരോ ദിനവും തള്ളി നീക്കുന്നത്‌. മോചനംകാത്ത്‌ കഴിയുന്ന തടവുപുള്ളികളുടെ കാത്തിരിപ്പ്‌ പോലെ ദുസ്സഹമാണത്‌. പക്ഷേ അതിന്റെ ദൈര്‍ഘ്യം പലപ്പോഴും കൂടും. ഒരുവര്‍ഷമെന്നത്‌ രണ്ടും മൂന്നും യുഗമായി നീളും. സാമ്പത്തികമായ പ്രശ്‌നങ്ങള്‍, നിയമതടസ്സങ്ങള്‍...അങ്ങനെ പലതുമാവാം കാരണങ്ങള്‍. പക്ഷേ അതെല്ലാം പരിഹരിക്കുംവരെയുള്ള അവളുടെ തപസ്സ്‌. ആര്‍ക്കാണാ മനസ്സിന്റെ ആഴമളക്കാനാവുക...ആത്മവേദനയുടെ രോധനം കേള്‍ക്കാനാവുക..?

സ്‌നേഹംകൊണ്ടാണ്‌ മറ്റുള്ളവരെ കീഴ്‌പ്പെടുത്തേണ്ടതെന്നും കുടുംബത്തില്‍ ആഹ്ലാദത്തിന്റെ അന്തരീക്ഷം സ്ഥായിയായി വര്‍ത്തിക്കണമെങ്കില്‍ പരസ്‌പര വിശ്വാസത്തിന്റെ പൂമരങ്ങളാണ്‌ തളിരിട്ടു നില്‍ക്കേണ്ടതെന്നും അവളെ ആരും പഠിപ്പിച്ച്‌ കൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ കണ്ണീരു നനയുന്ന ജീവിത പശ്ചാത്തലത്തിലും ജീവിതത്തെ പുഞ്ചിരിയോടെ നേരിടാനുള്ള മനക്കരുത്ത്‌ അവള്‍ ആര്‍ജിച്ചെടുത്തിട്ടുണ്ട്‌. അനുരഞ്‌ജനത്തിന്റെയും സഹനത്തിന്റേയും പുതിയ പാഠങ്ങള്‍ പഠിച്ചെടുത്തത്‌ പുതിയ ചുറ്റുപാടിലെത്തിയ ശേഷമാവാം. എങ്കിലും അതിജീവനത്തിന്‌ അവള്‍ക്ക്‌ ആ വഴിയെ പുണരുകതന്നെ വേണം. എങ്കിലെ പുതിയ ഭവനത്തിലും സ്‌നേഹത്തിന്റെ തണല്‍ വിരിക്കാനാവൂ.

അങ്ങനെത്തന്നെയാണ്‌ മിക്ക ഗള്‍ഫ്‌ ഭാര്യമാരും കുടംബത്തെ കാത്തുപോരുന്നത്‌. ഭര്‍ത്താവിന്റെ അഭാവത്തിലും അകമേ കരയുമ്പോഴും പുറമേക്ക്‌ പുഞ്ചിരി പൊഴിക്കുന്നു അവള്‍. പക്ഷേ സഹിച്ച്‌ സഹിച്ച്‌ ഹൃദയം കല്ലായിപ്പോയ അവളെയും ബാധിക്കുന്നു ചില മാനസികപ്രശ്‌നങ്ങള്‍. അവ സങ്കീര്‍ണമാണ്‌. പ്രവാസികളുടെ ഭാര്യമാരില്‍ കണ്ട മാനസിക പ്രശ്‌നങ്ങളെ ഗള്‍ഫ്‌ സിന്‍ഡ്രോം എന്നാണ്‌ മനശാസ്‌ത്ര വിദഗ്‌ധര്‍ പേരിട്ട്‌ വിളിക്കുന്നത്‌. വേര്‍പ്പിരിഞ്ഞിരിക്കുന്ന ഭാര്യമാരുടെ മാനസികാവസ്ഥയില്‍ വരുന്നമാറ്റങ്ങളാണെത്രെ ഈ രോഗത്തിനുകാരണം. ജീവിത്തിന്റെ വസന്തകാലത്ത്‌ കാത്തിരിക്കാനുള്ള നിയോഗവുമായി അവള്‍ ഒറ്റപ്പെടുമ്പോഴാണ്‌ പുതിയകാലത്തിന്റേയും സാഹചര്യങ്ങളുടേയും സമ്മര്‍ദഫലമായി വിഷാദരോഗം, വന്ധ്യത തുടങ്ങിയവയെല്ലാം അവള്‍ക്ക്‌ കൂട്ടിനെത്തുന്നത്‌. വന്ധ്യത പ്രവാസിയേയും ഇന്ന്‌ അലട്ടികൊണ്ടിരിക്കുന്നുണ്ട്‌. അങ്ങനെയുള്ള ധാരാളം പേര്‍ ചികിത്സതേടിയെത്തുന്നുണ്ടെന്നുമാണ്‌ ആതുരാലയങ്ങളിലെ കണക്കുബുക്കുകള്‍ നമ്മോട്‌ പറയുന്നത്‌.

ഇരുപത്‌ വര്‍ഷം മുമ്പ്‌ വിവാഹിതനായ ഒരു ഗള്‍ഫ്‌കാരന്റെ അനുഭവം മറ്റൊന്നാണ്‌. മൂന്ന്‌ മക്കളായി. രണ്ട്‌ പെണ്‍മക്കളെ കെട്ടിച്ചുവിട്ടു.തരക്കേടില്ലാത്ത ഒരുവീട്‌ വെച്ചു. പക്ഷേ ഈ കാലത്തിനിടയില്‍ ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ജീവിക്കാന്‍ കഴിഞ്ഞത്‌ രണ്ടര വര്‍ഷം മാത്രമാണ്‌. ഇരുപത്‌ വര്‍ഷത്തിനിടയില്‍ ആകെ രണ്ടര വര്‍ഷം...

പിന്നെയും പല നഷ്‌ടകണക്കുകള്‍ പറയുന്നതിനിടെ അയാള്‍ സങ്കടപെട്ടത്‌ ഭാര്യയെക്കുറിച്ചായിരുന്നു. ജീവിതത്തില്‍ എന്ത്‌ സന്തോഷമാണവള്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞത്‌. വിവാഹം കഴിഞ്ഞപ്പോള്‍ 15 ദിവസമാണ്‌ ഒരുമിച്ചുകഴിയാനായത്‌. രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. പിന്നീടൊന്ന്‌ കാണാന്‍. പക്ഷേ അപ്പോഴേക്കും ആദ്യ കുഞ്ഞിന്‌ ഒരു വയസായിരുന്നു. ഓരോ രണ്ടുവര്‍ഷത്തിനൊടുവിലും അനുവദിച്ച്‌ കിട്ടുന്ന അവധിയില്‍ അയാള്‍ നാട്ടിലെത്തി. ഇരുപത്‌ വര്‍ഷം കടന്നുപോയപ്പോള്‍ അയാള്‍ അന്‍പതാം വയസ്സിലെ വൃദ്ധനായി. ഭാര്യയും യൗവനം ചോര്‍ന്നുപോയ ഒരുപേക്കോലമായി. രണ്ട്‌ മക്കളുടേയും ജനനസമയത്ത്‌ അയാള്‍ക്ക്‌ അടുത്തുണ്ടാവാനായിട്ടില്ല. അവരുടെ വിവാഹ സമയത്തും കൂടെയുണ്ടാവാനായില്ല. ഇന്നും അയാളുടെ പ്രവാസത്തിന്‌ അവധി നല്‍കാനായിട്ടില്ല.

ഇളയമകളുടെ വിവാഹം കൂടെ... പണിതീരാത്തവീടിന്‌ മുകളില്‍ ഒരു നിലകൂടി. ആവശ്യങ്ങള്‍ പിന്നെയും പിന്നെയും കുന്നുകൂടി വരുന്നു.കുടുംബാഗങ്ങളുടെ ആഗ്രഹവും സ്വപ്‌നവും ബാധ്യതയും കൂടി അയാളുടെ ചുമലിലേക്ക്‌ വന്നുപതിക്കുന്നു. മറ്റുള്ളവരെ ജീവിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ അയാള്‍ക്ക്‌ കൈമോശം വന്നത്‌ ജീവിതത്തിന്റെ വസന്തങ്ങള്‍ തന്നെയായിരുന്നു. പാഴായിപ്പോയ യുവത്വത്തോടൊപ്പം കൊഴിഞ്ഞു വാടിയ എത്രയെത്ര മോഹങ്ങള്‍.... ഈ ഭാര്യയും ഭര്‍ത്താവും പതിനായിരങ്ങളുടെ പ്രതിനിധികളാണ്‌. പലരുടെയും ദാമ്പത്യജീവിതമെന്ന്‌ പറയുന്നത്‌ രണ്ടോ നാലോ വര്‍ഷങ്ങളിലൊടുങ്ങുന്നു.

മടക്കം പിന്നെ വാര്‍ധക്യത്തിലാവും. പലരുടെയും മരണംപോലും വിദേശത്ത്‌ വെച്ച്‌ സംഭവിക്കുന്നു. ചേതനയറ്റ ശരീരവുമായി വീടിന്റെ അകത്തളങ്ങളിലേക്കെത്തുന്നതോ അവസാനയാത്രക്ക്‌ തയ്യാറായി. ചിലയിടങ്ങളില്‍ നിന്നുമരണം സംഭവിച്ചാല്‍ പലര്‍ക്കും ജന്മനാട്ടില്‍ അന്ത്യനിദ്രക്കുള്ള ഭാഗ്യംപോലും ലഭിക്കാതെ വരുന്നു. ഇതെല്ലാം അനുഭവിക്കുന്നത്‌ പുരുഷനാവാം. പക്ഷേ അപ്പോഴെല്ലാം കണ്ണീര്‌ കുടിക്കേണ്ടത്‌ അവളും കുഞ്ഞുങ്ങളുമാണ്‌. പിന്നാലെ വരുന്ന ദുരിതപ്പുഴ നീന്തിതീര്‍ക്കേണ്ടതും അവളൊറ്റക്കാണ്‌.

കത്ത്‌ വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞുപോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില്‌ കദനപ്പൂമാല്യങ്ങള്‍ കോര്‍ക്കേണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
യാത്രത്തിരിക്കുമല്ലോ...എനിക്കാമുഖം കണ്ട്‌
മരിക്കാമല്ലോ.....

എസ്‌ എ ജമീലില്‍ തന്റെ ഗാനം അവസാനിക്കുന്നത്‌ ഈ വരികളിലൂടെയാണ്‌. പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ അദ്ദേഹം കുറിച്ച്‌ വെച്ച വരികള്‍ തന്നെയാണ്‌ ഇന്നത്തെ പെണ്ണിനും പറയാനുള്ളത്‌. മലക്കല്ല താന്‍വെറുമൊരു പെണ്ണാണെന്നാണ്‌ ഓര്‍മപ്പെടുത്താനുള്ളത്‌. വിദേശ നാണ്യത്തിന്റെ വരവ്‌ കുത്തനെ ഉയരുന്നതിലുള്ള ആഹ്ലാദങ്ങള്‍ക്കിടയില്‍ നിന്ന്‌ അധികൃതര്‍ക്ക്‌ അവളുടെ നഷ്‌ട സ്വപ്‌നങ്ങളുടെ കണക്കെടുക്കാന്‍ സമയമുണ്ടാവില്ല. നെടുവീര്‍പ്പുകളുടെ തോത്‌്‌ പരിശോധിക്കാനും. പക്ഷേ അവളും അവളുടെ പ്രശ്‌നങ്ങളും എന്നും ഉയര്‍ത്തുന്ന ആരോഗ്യ സാമൂഹിക പ്രശ്നങ്ങളോട്‌ ഇനിയും മുഖം തിരിച്ചിരുന്നാല്‍.....

2010, ജൂലൈ 8, വ്യാഴാഴ്‌ച

ലോകകപ്പ്

വീണ്ടും ഒരു ലോകകപ്പുകൂടി വിടപറയുന്നു .കാല്പന്തുകളിയുടെ രാജാക്കന്മാര്‍ ഞങ്ങള്തന്നെയെന്നു പറഞ്ഞു പലരെയും വെല്ലുവിളിച്ചു കൊണ്ട് കടന്നുവന്ന ലോക ഫുട്ബോളിന്റെ ദൈവവും കുട്ടികളും നാലു ഗോളുകള്‍ മടക്കാന്‍ കഴിയാതെ നാണം കേട്ട് വിമാനം കയറിയപ്പോള്‍ .......
അതിനു മുമ്പേ നിലച്ചു പോയ സാംബ താളവും പേറി കാക കയറിപോയതും കരഞ്ഞു തന്നെ.ഇനി ലോകജെതാക്കള്‍ ആരെന്ന ചോദ്യത്തിന് ഉത്തരം വിളിപ്പാടകലെ ...ഒരേ ഒരു മത്സരം കൂടി . ഒരു ലോകം മുഴുവന്‍ ഷാകിരക്കൊപ്പം വാക്ക വാക്ക പാടി ഒരു പന്തിനു പിന്നാലെ കുതിച്ചു പായുന്ന ഈ ആവേശം ഒരിക്കല്‍ കൂടി തിരശീലക്കുള്ളിലേക്ക് മറയുകയാണ് .അഹങ്കാരികള്‍ക്ക് ദൈവം മറുപടി കൊടുത്ത ഈ ലോക കപ്പു പല ആരാധകര്‍ക്കും സമ്മാനിച്ചത് നിരാശ മാത്രം .അങ്ങ് സൌത്ത് ആഫ്രികയില്‍ മാത്രമല്ല കൊച്ചു കേരളത്തിലും ആവേശം അലയടിക്കുകയാണ് .ബ്രസീല്‍ തോറ്റത് അര്‍ജെന്റിന ആരാധകരും അര്‍ജെന്റിന തോറ്റത് ബ്രസീല്‍ ആരാധകരും നന്നയി ആഘോഷിച്ചു .ഇവരുടെ ആവേശം കണ്ടപ്പോള്‍ തോന്നിപ്പോയത് ഇവര്‍ സ്നേഹിച്ചത് ഫുട്ബോളിനെയല്ല ആ രാജ്യങ്ങളെയനെന്നു തോന്നിപ്പോയി .പലര്‍ക്കും കയ്യിലെ കാശും തലയിലെ മുടിയും ജീവിതത്തിലെ അന്ടസ്സും നഷ്ടമായപ്പോള്‍ ചിലര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍ തന്നെ. ഇതില്‍ മനസ്സിലാക്കിയത് കിറുക്കന്‍ കളിക്ക് മാത്രമല്ല കാല്പണ്ട് കളിക്കും കേരളത്തില്‍ ആരാധകരുന്ടെന്നു .അപ്പോഴും ഒരു ചോദ്യം ബാക്കി .എന്നിട്ടെണ്ടെ ഇത്രയധികം ആരാധകരും ആവേശവും കൊണ്ട് ഭാരതത്തിനു സ്വന്തമായൊരു ടീം ഇല്ലതെപോയെ .ലോക കപ്പു കാലത്ത് മറ്റു രാജ്യങ്ങളുടെ കൊടിയും ബാനെറും കെട്ടാനും തല്ലാനും കൊല്ലാനും തലവടിക്കാനും കാണിക്കുന്ന ആവേശം നമ്മുടെ നാടിനു വേണ്ടി എല്ലാവരും കാണിച്ചിരുന്നെങ്കില്‍ നമുക്കും സ്വന്തമായി ഒരു ടീം എന്നെ ഉണ്ടാകുമായിരുന്നില്ലേ?
ഏതായാലും കാത്തിരിക്കുക ഇനിയൊരു നാല് വര്ഷം കൂടി .......അടുത്ത ലോക കപ്പിനായി .......
അടുത്ത ലോകകപ്പിലെങ്കിലും ഇന്ത്യ എന്നാ പേരുണ്ടാകാന്‍ പ്രാര്‍ഥനയോടെ............

2009, ജൂൺ 24, ബുധനാഴ്‌ച

പോ മോനെ ദിനേശാ.......

അപ്പനും അമ്മേം ഇട്ട പേരാണ് ശശി. ഇരട്ട ചങ്കന്‍ എന്നാണു അവന്റെ ഇരട്ട പേര്. ആ പേര് നാട്ടുകാര്‍ ആരും ഇട്ടതല്ല. കള്ള് കുടിച്ചു കഴിഞ്ഞപ്പോള്‍ സ്ഫടികം സില്‍മ കണ്ടതിന്റെ ആവേശത്തില്‍ അവന്‍ സ്വയം ഇട്ടതാണ്. ഇരട്ട ചങ്ക് പോയിട്ട് ഉള്ള ചങ്ക് തന്നെ എങ്ങനെ താങ്ങും എന്ന് അറിയാതെ കഷ്ടപെടുന്ന ഒരു ശരീരം. ശബരിമലയില്‍ പാറാവ്‌ നില്‍ക്കുന്ന പോലീസുകാരെ പോലെ നാലഞ്ചു മീശ അങ്ങോട്ടും ഇങ്ങോട്ടും ഞാന്‍ പിമ്പേ ഞാന്‍ പിമ്പേ എന്ന മട്ടില്‍ മൂക്കിനു താഴെയും. അത് അലങ്കാരം ആണോ അലമ്പാണോ എന്ന് കണ്ടു തന്നെ അറിയണം.ആ പറഞ്ഞ നാലും മൂന്നും ഏഴു രോമങ്ങള്‍ കൂടി ഇല്ലായിരുന്നേല്‍ ആരേലും പാവാട ഇടുവിച്ചു പൊട്ടു തൊടുവിച്ചു ശശിയെ ശശികല എന്നോ മറ്റാക്കി എപ്പോ പെണ്‍വാണിഭം നടത്തി എന്ന് ചോദിച്ചാല്‍ മതി. അത്രക്കുണ്ട് പുരുഷത്തം മുഖത്ത്‌. ചൈനക്കാരുടെ മ്യാങ്ങീ മ്യാങ്ങീ ശബ്ദം പോലെ ഖന ഖംബീരം.സ്ഫടികം കണ്ട ശശി കുറെ നാള്‍ ഇരട്ട ചങ്കന്‍ ആയി വിലസുമ്പോള്‍ ആണ് വെള്ള സൌസര്‍ ഇട്ട മംഗലശ്ശേരി ബ്ലൂ കണ്ടന്‍ ഇറങ്ങുന്നത്. ഉടനെ ശശി കള്ള് കുടി നിറുത്തി നേരെ വൈറ്റ് റം കുടിച്ചു ഇരട്ട ചങ്ക് ഓട്ട ചങ്കാക്കിയതും പോരാഞ്ഞ് പേരും മാറ്റി. നീല കണ്ടന്‍. സാധാരണ കണ്ടന്റെ വേണ്ടപ്പെട്ട ഒരു 'ണ്ട' കുറവുണ്ടെന്നെ ഉള്ളൂ. ബാക്കി എല്ലാം കൊണ്ടും കണ്ടന്‍ ഒരു അപാര കണ്ടന്‍ തന്നെ. ചെരിഞ്ഞു ഓരം തെറ്റി നടക്കുന്ന ആളുടെ സില്‍മ എപ്പോ ഇറങ്ങിയാലും ശശി പിന്നെ പേര് മാറ്റാന്‍ തുടങ്ങി.അമ്മ ദാക്ഷായണി എങ്ങാനും ഡാ ശശീയെ എന്ന് വിളിച്ചാല്‍ ചെക്കന്റെ സ്വഭാവം മാറും. പിന്നെ ചെരിഞ്ഞു നിന്ന് മുണ്ട് മടക്കി കുത്തി അമ്മയോട് ധീം തരികിട തോം സ്റ്റൈലില്‍ ഒരു പറച്ചില്‍ ആണ്.ഹേ . എന്താ മോളെ ദിനേശീ. ഇരട്ട ചങ്കന്‍, ബ്ലൂ കണ്ടന്‍, ഇന്ദു ചൂടന്‍ എന്നൊക്കെ വിളിക്കാന്‍ എത്ര വട്ടം പറഞ്ഞു കുട്ടീ.....ഹെന്താ ഇത്?അപ്പോള്‍ ദാക്ഷായണി പറയും .. അപ്പൊ കണ്ടവനെ കേറി അപ്പാ എന്ന് വിളിക്കണ നിന്റെ ഈ സ്വഭാവം നിനക്ക് അത്ര നല്ലതല്ല.ശശി അത് കൊണ്ടൊന്നും വിടാന്‍ ഭാവം ഇല്ല.അടുത്ത ഡയലോഗിനാണോ ശശിക്ക് ക്ഷാമം?ഒരിക്കല്‍ രാജു മോന്‍ എന്നോട് ചോദിച്ചു. അങ്കിളിന്റെ അച്ഛന്‍ ആരാണെന്ന്?ഈ ഡയലോഗ് മുഴുമിക്കും മുമ്പ് ദാക്ഷായണിയമ്മ തുടങ്ങും .. നിന്റെ അമ്മേടെ നായര്. പൊക്കോ നീ അവിടുന്ന്.അത് കൂടി കേട്ട് കഴിഞ്ഞാല്‍ ശശീ പതുക്കെ മുണ്ട് അഴിച്ചിട്ടു സ്ഥലം വിടും.ശശി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ചെരിഞ്ഞു കുത്തി നീല കണ്ടന്‍ മൂത്തു പഴുത്തു രാവണ പ്രഭു ആയി. അന്ന് ചെരിഞ്ഞു കുത്തി അഭിനയിച്ച നീലകണ്ടന്റെ സില്മയിലെ യുവ നായിക അടുത്ത കാലത്ത് അമ്മ, അമ്മായിയമ്മ വേഷം കെട്ടി മരിച്ചും ഉയിര്‍ത്തെഴുന്നെറ്റും ടി.വി സീരിയലുകളില്‍ അഭയം പ്രാപിച്ചു തുടങ്ങി. നീലകണ്ഠന്‍ ആയി അഭിനയിച്ച കാലത്ത് നഴ്സറിയില്‍ പോയി കൊണ്ടിരുന്ന ബാല നടികളെ പുതിയ സില്‍മയില്‍ 'ചെരിഞ്ഞു കുത്തി' നായികയാക്കി. ഇതൊന്നും ശശിയെ സംബധിക്കുന്ന ഒരു പ്രശ്നം അല്ലായിരുന്നു.സില്‍മ കണ്ടു അന്ന് തന്നെ ശശി രാവണ പ്രഫു ആയി. കള്ള് കുടിച്ചു ഒരു പരുവമായി കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുടെ അമ്മയായ ഡോക്ടറെ വഴിയില്‍ തടഞ്ഞു നിറുത്തി സില്‍മ സ്റ്റൈലില്‍ പ്രോപോസും ചെയ്തു.എന്നെ രാവണന്‍ എന്ന് വിളിച്ചാല്‍ മതി എന്ന് തുടങ്ങി, ആ സ്ത്രീയുടെ കെട്ട്യോന്‍ രാമന്‍ ആണെന്നും, പുസ്പക ബീമാനത്തില്‍ കേറ്റി അമ്മിനീസിനെ തട്ടി കൊണ്ട് പോകും എന്ന് വരെ എത്തി കാര്യങ്ങള്‍. ഒടുവില്‍ അമ്മിനീസിന്റെ ബന്ധുക്കാരന്‍ സബ് ഇന്സ്പെക്ക്ടര്‍ ഇടപെട്ട് പയ്യന്‍സിനെ പോലീസ് സ്റ്റേഷന്‍ വരെ എത്തിച്ചു. സില്‍മയില്‍ ചെരിഞ്ഞു കുത്തി നടന്‍ സ്ഥലം ഐ. ജി യെ വരെ നടു റോട്ടില്‍ ഇട്ടു ഗപ്പോന്നും കിട്ടാതെ ഡിഷ്യും ഡിഷ്യും ശബ്ദത്തില്‍ ഇടിക്കുന്നത് കണ്ടു ചോരയും, മദ്യവും തിളച്ചു നില്‍ക്കുക ആയിരുന്നു ശശി. അപ്പോളാണ് തോളത്തു വെറും ഒരു നസ്കിത്രം മാത്രം ഉള്ള എസ്. ഐ. മാന്യമായി ചോദ്യോത്തര വേള നടത്തുന്നത് .പോലീസുകാരനെ കണ്ട ശശി വളരെ കൂളായി ചോദിച്ചു.വൈകീട്ടെന്താ പരിപാടി?ഞാന്‍ ചെയ്യണ പരിപാടി ഒന്നും മോനോട്‌ പറയാന്‍ കൊള്ളില്ല.മോന്റെ പേരെന്താ? പോലീസുകാരന്‍ വളരെ സൌമ്യമായി ചോദിച്ചുമംഗലശ്ശേരി നീലകണ്ഠന്‍ആഹാ നിന്റെ പേര് കൊള്ളാമല്ലോ. എങ്കില്‍ ഇത് നിനക്കിരിക്കട്ടെ. (ചതക്ക്.... ചതക്ക്)സില്മയിലെ പോലെ ഡിഷ്യും ഡിഷ്യും എന്നാ ശബ്ദം കേട്ടില്ലെങ്കിലും എന്റെ അമ്മേ............... എന്നൊരു ഡോള്‍ബി ഡിജിറ്റല്‍ വിളി എല്ലാരും കേട്ടു. പോലീസുകാരനെ മര്‍മ്മം പഠിപ്പിക്കുന്നോ?നീല കണ്ടന്‍ അവിടെ മൂത്രം ഒഴിച്ചു. എന്നാലും വാശി വിട്ടില്ല. ചൈനക്കാരന്റെ മൂക്ക് പൊത്തി പിടിച്ച പോലെ വീണ്ടും കാറിച്ച ശബ്ദം പുറത്തേക്കു വന്നു.വേണ്ട.... മോനെ ദിനേശാ.......കുനിച്ചു നിറുത്തി നാഭിയില്‍ ഒരെണ്ണം (ടമാര്‍.... ചതക്ക്.... ചതക്ക്..... )ഇനി പോകാന്‍ മൂത്രം ഉണ്ടായിരുന്നില്ല. അത് കൊണ്ട് ശബ്ദം ഒരു ചുമ രൂപത്തില്‍ പുറത്തേക്കു വന്നു. പോലീസുകാരനും സഹതാപം തോന്നി കാണണം.ഇനി എന്നെ തല്ലലെ സാറേ . ഞാന്‍ ഇനി ഈ വക പണിക്കൊന്നും പോകില്ല. നീല കണ്ടന്‍ കരയാന്‍ തുടങ്ങി.അപ്പൊ മോന്റെ പേരെന്താണ്? പോലീസുകാരന്‍ വീണ്ടും ചോദിച്ചു.ശശി.ഉറപ്പാണോ?അയ്യോ ഉറപ്പാണ്.നീലകണ്ഠന്‍ ആരാണ്?അയ്യോ സത്യമായിട്ടും എനിക്ക് അറിയാന്‍ മേലെ. ഒരു അബദ്ധം പറ്റിയതാണ്ഇനി നീ ഈ വക തറ പരിപാടീം കൊണ്ട് വന്നാല്‍, നീല കണ്ടന്റെ 'ണ്ട' ഞാന്‍ ചെത്തി കളയും. കേട്ടോടാ ..നീ.............കണ്ടാ.തിരിച്ചു വീട്ടില്‍ കൊണ്ട് ചെന്നാക്കുന്ന വഴിക്ക് ശശിക്ക് ഒരു ടേക്ക് ഹോം മെസ്സേജ് പോലീസുകാരന്‍ കൊടുത്തു.ആന ഷിട്ടന കണ്ടു ആടും ഉറുമ്പും ഷിട്ടണ്ട. ഷിട്ടിക്കോ. പക്ഷെ ആരാന്റെ പറമ്പില്‍ ഷിട്ടണ്ട.