നാട്ടുകാരെല്ലാം അന്ത്രുവിനെ പിശുക്കന് എന്നാണു വിളിക്കുന്നത് .നാട്ടിലെ മറ്റു പ്രമാണിമാരെല്ലാം പള്ളിയിലേക്കുള്ള പിരിവു അഞ്ഞൂറും ആയിരവുമാക്കി ഉയര്‍ത്തിയിട്ടും ഇപ്പോളും ഇരുപതതഞച് രൂപ മാത്രം കൊടുക്കുന്നത് കൊണ്ടോ അതോ തന്റയും ഭാര്യയുടെയും രണ്ടു മകളുടെ യും കാര്യത്തിനല്ലാതെ മറ്റൊരു കാര്യത്തിനും പത്തു പൈസയോ ഒരല്പം ദയവോ കാണിക്കാത്തത് കൊണ്ടോ .അതോ നാട്ടിലെ ചായ മക്കാനിയില്‍ പോയി ചായയും കുടിച്ചു വെടി പറഞ്ഞിരികാത്തത് കൊണ്ടാണോ എന്നറിയില്ല .അന്ചെക്കറോളം വരും അന്ത്രുവിന്റെ പുരയിടം പടവും പറമ്പും ചേര്‍ന്നു കിടക്കുന്നത് അത് തന്നെയാന് അന്ത്രുവിന്റെ ലോകവും നേരം വെളുത്തു വയ്കുന്നേരം വരെ പാടത്തും പറമ്പിലുമായി കഴിച്ചു കൂട്ടുന്ന അന്ത്രുവിന് മറ്റൊരു പ്രത്യേഗത കൂടിയുണ്ട് വാഴക്കുലയോ ചക്കയോ മാങ്ങയോ വല്ലതും ആവശ്യമില്ലാതെ പറമ്പില്‍ കിടന്നു ചീഞ്ഞു പോയാലും ആര്‍ക്കും വെറുതെ കൊടുക്കില്ല . വെള്ളിയാഴ്ച ദിവസത്തില്‍ മാത്രം പള്ളിയിലെ ജുമാ നമസ്കാരം കഴിഞ്ഞു വന്നല്ലാതെ പാടത്തേക്ക് ഇറങ്ങാറില്ല .ഒരു വെള്ളിയാഴ്ച്ച പത്തു മണിയായിട്ടുണ്ടാവും അന്ത്രു തന്റെ മേലാസകലം എണ്ണ തേച്ചു പിടിപ്പിച്ചു കൊണ്ടു കയ്യില്‍ സോപ് പെട്ടിയുമായി ഒരു തോര്‍ത്ത് മാത്രം എടുത്തു കൊണ്ടു (അതിനപ്പുറം ശരീരത്തില്‍ ഒന്നുമില്ല ) കുളക്കടവിലെക്ക് നീങ്ങി .അപ്പോളാന് അന്ത്രു ശ്രദ്ധിച്ചത് പാടത്ത് നല്ല ഭംഗിയുള്ള ഒരു പശു നില്ക്കുന്നു .വടക്കേതിലെ പാത്തു വിന്റെതാണ് പശു. പാത്തു ആയകാലത്ത് നാടിന്റെ രോമാന്ജമായിരുന്നു പല പഴയകാല വില്ലന്മാരുടെയും എന്തൊക്കെയോ ആയിരുന്നു .നീളമുള്ള സ്വന്തം നാവിന്റെ ബലത്തിലാന് ജീവിച്ചു പോരുന്നത് .അതില്‍ നിന്നു വരുന്ന തനി നാടന്‍ തെറികള്‍ ഉപയോഗിച്ചാണ് കൊടുങ്ങല്ലൂര്‍ ഭരണിപ്പാടു പോലും രചിചിരികുന്നത്
അതവിടെ നില്കട്ടെ നമുക് അന്ത്രുവിലെക്ക് തിരിച്ചു വരാം പശുവിന്റെ സൌന്ദര്യം ആസ്വദിച്ചു നില്കുന്ന അന്ത്രു പെട്ടെന്ന് ഞെട്ടിപ്പോയി തന്റെ പറിക്കാന്‍ പാകമായ ഞാറാണല്ലോ പശു നല്ല കോഴി ബിരിയാണി കണക്കെ അടിച്ച് കേറ്റുന്നത് .കുളത്തിലേക്കുള്ള വഴിയില്‍ കൂട്ടിയിട്ടിരിക്കുന്ന പൂളത്തറിയില് നിന്നു ഒന്നെടുത്തു പശുവിനു നേരെ ഓടിയടുത്തു. അന്ത്രുവിന്റെ വരവ് പന്തിയലെന്ന് തോന്നിയ പശുവും വിട്ടു കൊടുത്തില്ല . പശു പാത്തുവിന്റെ വീട് ലക്ഷ്യമാക്കി ഇടവഴിയില്‍ക്കൂടി നൂറേ നൂറില്‍ പരന്നു പിന്നാലെ അതെ സ്പീഡില്‍ അന്ത്രുവും ....................................................
പശുവിന്റെയും അന്ത്രുവിന്റെയും വരവ് കണ്ട പാതുവിന്റെ മകള്‍ കണ്ണ് രണ്ടും ചിമ്മി ........എന്റെ അള്ളോ................. എന്ന് വിളിച്ചു കൊണ്ടു അകത്തേക്കോടി ... ഈപെണ്ണിനെന്താ വട്ടായോന്നോന്നും ചിന്തിയ്ക്കാന്‍ അന്ത്രുവിനു സമയം ഉണ്ടായിരുന്നില്ല .പാത്തുവിനെ കണ്ടു നല്ല രണ്ടു തെറി ഫിറ്റു ചെയ്യുകയാന് അയാളുടെ ലക്ഷ്യം കിണറ്റിന് നിന്നും വെള്ളം കൊരിക്കൊണ്ടിരുന്ന പാത്തു ഇവരുടെ വരവ് കണ്ടു അന്തം വിട്ടു തൊട്ടിയോടൊപ്പം കയറും കൂടി പശുവിനെക്കാളും സ്പീഡില്‍ കിണറ്റിലേക്ക് വീണു..
പാത്തുവിനെ ക്കണ്ട അന്ത്രു ....എടീ അന്റെ പജ്ജിനെ ഇന്നു ഞാന്‍ അറുത്തു കൂട്ടാന്‍ വെക്കുമെടീ ...
ഒരു കൂസലുമില്ലാതെ പാത്തു വിന്റെ മറുപടി "പോയി തുണിയെടുതോണ്ട് വാടാ @##$&*%#@............
അപ്പോളാന് അന്ത്രു തന്റെ തോര്ത്തഴിഞു പോയിട്ടുണ്ടെന്നും താന്‍ പിറന്ന പടിയാണ് നില്‍ക്കുന്നതെന്നും ശ്രദ്ധിച്ചത് .ആ നിമിഷം അന്ത്രു മറ്റൊന്നും ചിന്തികാതെ അങ്ങോട്ട് ഓടിയതിന്റെ ഇരട്ടി സ്പീഡില്‍ തിരിഞ്ഞോടി .ഇടവഴി തുടങ്ങുന്നിടതെതിയപ്പോള് തന്ടെ തോര്‍ത്തുണ്ട് കിടക്കുന്നു വേഗം അതെടുത്ത് ഉടുത്തു എന്നിട്ട് കിതച്ചു കൊണ്ടു നടന്നു നേരെ കുളക്കടവിലേക്ക്.......................
2009 ജനുവരി 28, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

"പോയി തുണിയെടുതോണ്ട് വാടാ @##$&*%#@............"
മറുപടിഇല്ലാതാക്കൂകൊള്ളാം.
hahha nannayittuidu k to
മറുപടിഇല്ലാതാക്കൂee katha vere oraalude blogil vere character nte peril vayichiathayi orkkunnu. chilappo yadruschikam aayirikkam.. nannayittundu
മറുപടിഇല്ലാതാക്കൂ