Ind disable

2009 ജൂൺ 12, വെള്ളിയാഴ്‌ച

കാട്ടുപന്നി


സമയം രാത്രി എട്ടു മണി .വെയിറ്റിങ് ഷെഢിലെ പതിവു ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണ് ഞങ്ങള്‍ .നാലഞ്ചു പേരുണ്ട് .അതുവഴി വന്നൊരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു കുറച്ചപ്പുറത് ഒരു കാട്ടുപന്നി വണ്ടിയിടിച്ചു റോഡില്‍ കിടക്കുന്നുണ്ട്‌ .വളരെ അപൂര്‍വമായി എന്റെ നാട്ടില്‍ കാട്ടുപന്നികള്‍ കുടുംബത്തോടെയും ഒറ്റയായും തീറ്റ തേടി രാത്രി കാലങ്ങളില്‍ ഇറങ്ങാറുണ്ട്‌ .വെറുതെ ഒന്നു പോയി നോക്കാം എന്ന് കരുതി .ചെന്നപ്പോള്‍ മൊതല്‍ റോഡിന്റെ ഓരത്ത് കിടക്കുന്നുണ്ട് ചത്തിട്ടില്ല .കാലുകള്‍ ഒടിഞ്ഞത് കാരണം എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് .ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അത് വളരെ ദയനീയമായി ഞങ്ങളെ നോക്കുന്നു .മടങ്ങി പോരാന്‍ തുടങ്ങുമ്പോള്‍ ഒരു കാര്‍ വന്നു നിര്‍ത്തി അവര്‍ ഇതിനെ കണ്ടു നിര്ത്തിയതാണ് . ഞങ്ങള്‍ പോയി കഴിഞ്ഞാല്‍ ഇതിനെ വണ്ടിയില്‍ ഇട്ടുകൊണ്ട്‌ പോകാനുള്ള പരിപാടിയാണെന്ന് അവരുടെ പരുങ്ങല്‍ കണ്ടപ്പോലെ മനസ്സിലായി.ഞങ്ങളിലെ ദേശ സ്നേഹം തലപൊക്കി കാട്ടുപന്നി എന്ന് പറഞ്ഞാല്‍ വന്യ ജീവിയല്ലേ വന്യ ജീവികളെ കൊണ്ടു പോയി കറിവെച്ചു കഴിക്കുന്നത് തെറ്റ് തന്നെയല്ലേ? അതും ഞങ്ങളുടെ നാട്ടില്‍ നിന്നും വന്നിട്ട് മറ്റൊരു നാട്ടുകാരന്‍ കൊണ്ടുപോയാല്‍ അതിലും വലിയ തെറ്റ പിന്നെ എന്തുണ്ട്? കൂടെയുണ്ടായിരുന്ന ഒരുവന്‍ തന്റെ മൊബൈല് വിളിച്ചു പോലീസ് സ്റ്റേനിലെക്ക് .പോലീസിന്റെ മറുപടി ഇങ്ങനെ :ഫോറസ്റ്റ് സ്റ്റേനിലെക്ക് വിളിക്കൂ അവരാണ് അതിന്റെ ആള്‍ക്കാര്‍ നമ്പറും തന്നു.
അടുത്ത കാള്‍ ഫോറസ്റ്റ് സ്റ്റേനിലെക്ക് അവിടെ ഫോണ്‍ എടുത്തവന്‍ ലോകേഷന്‍ ചോദിച്ചു മനസ്സിലാക്കി .എന്നിട്ട് പറഞ്ഞു നിങ്ങള്‍ അവിടെതന്നെ നില്‍ക്കൂ ഒരു മണിക്കൂറിനകം ഞങ്ങള്‍ വരാം . ഈ പരിപാടിയെല്ലാം കണ്ടു നിന്ന കാറില്‍ വന്നവര്‍ സ്ഥലം വിട്ടു .ഞങ്ങള്‍ പന്നിയുടെ കാവല്‍ ഡ്യൂട്ടി ഏറ്റെടുത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞു രണ്ടു മണിക്കൂര്‍ കഴിഞ്ഞു ആരും വന്നില്ല .വീണ്ടും വിളിച്ചപ്പോള്‍ ആള്‍ പോന്നിട്ടുന്ടെന്നു മറുപടി രാത്രി പന്ത്രണ്ടു മണിക്ക് വന്നു ഫോറസ്റ്റ് എന്ന് ചുവപ്പ് മഷിയില്‍ എഴുതിയ ജീപ്പ് .ഒരാള്‍ യുനിഫോമില്‍ രണ്ടു പേര്‍ മഫ്തിയിലും ജീപ്പില്‍ നിന്നൊരു കയറെടുത്തു പന്നിയുടെ കാലുകള്‍ കൂട്ടികെട്ടുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചു അല്ല സാറേ ഇതിനെ കൊണ്ടു പോയിട്ട് എന്ത് ചെയ്യാന്നാ .ഇതിനെ രാവിലെ മൃഗാശുപത്രിയില്‍ കൊണ്ടു പോണം കാലുകള്‍ ശെരിയാക്കി കാട്ടില്‍ കൊണ്ടുപോയി വിടണം .അവര്‍ യാത്രപറഞ്ഞു പോയി ഞങ്ങള്‍ വീടുകളിലേക്കും . പിറ്റേ ദിവസം എന്റെ അവധി കഴിഞ്ഞു തിരിച്ചു പോരുകയാന്‍ (അന്ന് ഞാന്‍ ഗോവയിലാണ് ജോലി ചെയ്തിരുന്നത്)
കൊഴികോട് റയില്‍വേ സ്റ്റേഷനില്‍ മംഗള എക്സ്പ്രെസ്സിന്‍റെ ജനറല്‍ കംപാര്ട്ട്മെന്‍റില്‍ കയറി പറ്റാന്‍ തിക്കി തിരക്കുമ്പോള്‍ പിറകില്‍ നിന്നൊരു വിളി .തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ കൂടെ കോളേജില്‍ പഠിച്ച ജോബി അവനും ഗോവയിലെക്കാന് .ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത് .ഒരുപാടു വിശേഷങ്ങള്‍ പറഞ്ഞു രസമുള്ള ഒരു യാത്ര .കാസര്‍കോട് കഴിഞ്ഞപ്പോള്‍ കംപാര്ട്ട്മെന്‍റില്‍ തിരക്കൊഴിഞ്ഞു . ഞാന്‍ അത്താഴം കഴിക്കാനുള്ള തയ്യാറെടുപ്പില്‍ വീട്ടില്‍ നിന്നും തന്നു വിട്ട ചപ്പാത്തിയും ചിക്കന്‍ കറിയും എടുക്കാന്‍ ആരംഭിച്ചപ്പോള്‍ അവന്‍ പറഞ്ഞു . എന്റെ കയ്യില്‍ നല്ല പോര്‍ക്ക്‌ വരട്ടിയതുണ്ട് .ഞാന്‍ പറഞ്ഞു ജോബി ഞാന്‍ കഴിക്കില്ല ഞങ്ങള്ക്ക് പന്നിയിറച്ചി ഹറാം (നിഷിദ്ധം) ആണ് .
അല്ലേടാ ഇതു ഗോവയില്‍ കിട്ടുന്ന ആ ശീമ പന്നിയല്ല നല്ല കാട്ടുപന്നിയാണ് എന്റെ അമ്മാവന്‍ ഫോറസ്റ്റര്‍ ആണ് മൂപ്പര്‍ കൊണ്ടു വന്നതാണ് .ഇന്നലെ രാത്രി എവിടെയോ വണ്ടി ഇടിച്ചതാണത്രേ.............................‍

5 അഭിപ്രായങ്ങൾ:

എന്തെങ്കിലുമൊക്കെ എഴുതിട്ടു പോ............