Ind disable

2010 ജൂലൈ 8, വ്യാഴാഴ്‌ച

ലോകകപ്പ്

വീണ്ടും ഒരു ലോകകപ്പുകൂടി വിടപറയുന്നു .കാല്പന്തുകളിയുടെ രാജാക്കന്മാര്‍ ഞങ്ങള്തന്നെയെന്നു പറഞ്ഞു പലരെയും വെല്ലുവിളിച്ചു കൊണ്ട് കടന്നുവന്ന ലോക ഫുട്ബോളിന്റെ ദൈവവും കുട്ടികളും നാലു ഗോളുകള്‍ മടക്കാന്‍ കഴിയാതെ നാണം കേട്ട് വിമാനം കയറിയപ്പോള്‍ .......
അതിനു മുമ്പേ നിലച്ചു പോയ സാംബ താളവും പേറി കാക കയറിപോയതും കരഞ്ഞു തന്നെ.ഇനി ലോകജെതാക്കള്‍ ആരെന്ന ചോദ്യത്തിന് ഉത്തരം വിളിപ്പാടകലെ ...ഒരേ ഒരു മത്സരം കൂടി . ഒരു ലോകം മുഴുവന്‍ ഷാകിരക്കൊപ്പം വാക്ക വാക്ക പാടി ഒരു പന്തിനു പിന്നാലെ കുതിച്ചു പായുന്ന ഈ ആവേശം ഒരിക്കല്‍ കൂടി തിരശീലക്കുള്ളിലേക്ക് മറയുകയാണ് .അഹങ്കാരികള്‍ക്ക് ദൈവം മറുപടി കൊടുത്ത ഈ ലോക കപ്പു പല ആരാധകര്‍ക്കും സമ്മാനിച്ചത് നിരാശ മാത്രം .അങ്ങ് സൌത്ത് ആഫ്രികയില്‍ മാത്രമല്ല കൊച്ചു കേരളത്തിലും ആവേശം അലയടിക്കുകയാണ് .ബ്രസീല്‍ തോറ്റത് അര്‍ജെന്റിന ആരാധകരും അര്‍ജെന്റിന തോറ്റത് ബ്രസീല്‍ ആരാധകരും നന്നയി ആഘോഷിച്ചു .ഇവരുടെ ആവേശം കണ്ടപ്പോള്‍ തോന്നിപ്പോയത് ഇവര്‍ സ്നേഹിച്ചത് ഫുട്ബോളിനെയല്ല ആ രാജ്യങ്ങളെയനെന്നു തോന്നിപ്പോയി .പലര്‍ക്കും കയ്യിലെ കാശും തലയിലെ മുടിയും ജീവിതത്തിലെ അന്ടസ്സും നഷ്ടമായപ്പോള്‍ ചിലര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍ തന്നെ. ഇതില്‍ മനസ്സിലാക്കിയത് കിറുക്കന്‍ കളിക്ക് മാത്രമല്ല കാല്പണ്ട് കളിക്കും കേരളത്തില്‍ ആരാധകരുന്ടെന്നു .അപ്പോഴും ഒരു ചോദ്യം ബാക്കി .എന്നിട്ടെണ്ടെ ഇത്രയധികം ആരാധകരും ആവേശവും കൊണ്ട് ഭാരതത്തിനു സ്വന്തമായൊരു ടീം ഇല്ലതെപോയെ .ലോക കപ്പു കാലത്ത് മറ്റു രാജ്യങ്ങളുടെ കൊടിയും ബാനെറും കെട്ടാനും തല്ലാനും കൊല്ലാനും തലവടിക്കാനും കാണിക്കുന്ന ആവേശം നമ്മുടെ നാടിനു വേണ്ടി എല്ലാവരും കാണിച്ചിരുന്നെങ്കില്‍ നമുക്കും സ്വന്തമായി ഒരു ടീം എന്നെ ഉണ്ടാകുമായിരുന്നില്ലേ?
ഏതായാലും കാത്തിരിക്കുക ഇനിയൊരു നാല് വര്ഷം കൂടി .......അടുത്ത ലോക കപ്പിനായി .......
അടുത്ത ലോകകപ്പിലെങ്കിലും ഇന്ത്യ എന്നാ പേരുണ്ടാകാന്‍ പ്രാര്‍ഥനയോടെ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്തെങ്കിലുമൊക്കെ എഴുതിട്ടു പോ............