"കല്യാണ കാപ്പ് "
ഈ സ്ഥലത്തിന് ഈ പേര് എങ്ങനെ വന്നു എന്നെനിക്കറിയില്ല പക്ഷെ ഈ സ്ഥലത്തെപ്പറ്റി കുറെ കഥകള്‍ കേട്ടിട്ടുണ്ട്. അതിലൊന്ന്
നമ്മുടെ റോഡുകള്‍ക്കൊന്നും കറുപ്പുചായം പൂശുന്നതിന് മുമ്പുള്ള കാലം കരണ്ടും വെളിച്ചവുമൊന്നും എത്താത്ത കാലം
ഒരു വ്യാപാരി പാലക്കാട് നിന്നും തന്ടെ ചരക്കുകള്‍ വിറ്റ പണവുമായി തന്ടെ നാടായ മേലാറ്റൂരിലേക്ക് യാത്ര ചെയ്യുകയാണ്
കാള വണ്ടിയിലാന് യാത്ര മണ്ണാര്‍ക്കാട് വരെയെയുള്ളൂ വണ്ടി അവിടുന്ന് നടന്നു പോകണം .മണ്ണാര്‍ക്കാട് എത്തുമ്പോള്‍ തന്നെ നേരം ഇരുട്ടിയിരിക്കുന്നു .എത്ര ഇരുട്ടിയാലും ഇന്ന് തന്നെ വീട്ടില്‍ എത്തണമെന്ന് വിചാരിച്ചു അയാള്‍ ഇരുട്ടിനെ വക വെക്കാതെ നടന്നു തുടങ്ങി
കുറെ നടന്ന പ്പോള്‍ ദൂരെയായി ഒരു വെളിച്ചം കണ്ടു ആ വെളിച്ചം കാണുന്നിടത്ത് കയറി ഒരു ചൂട് അങ്ങടിപ്പിക്കനമെണ്ണ് മനസ്സിലുറച്ചു നടതതിന്ടെ വേഗത കൂട്ടി .അടുക്കുംതോറും വെളിച്ചം കൂടി ക്കൂടി വന്നു അടുതെതിയപ്പോള് മനസ്സിലായി അവിടെയൊരു കല്യാണം നടക്കുകയാന്
പന്തളിന്ടെ മുന്‍വശത്ത് തന്നെ മാന്യമായ വേഷം ധരിച്ചു ഒരാള്‍ നില്‍ക്കുന്നുണ്ട് വീട്ടുടമസ്ഥനാനെന്നു കണ്ടപ്പോള്‍ മനസ്സിലായി .
അയാളുടെ അടുതെത്തിയിട്ട് നമ്മടെ കഥാനായകന് പറഞ്ഞു . ഞാന്‍ വളരെ ദൂരെ നിന്നും വരുന്നൊരു വഴിപോക്കന് ആണ് .
എനിക്ക് കുടിക്കാന്‍ കുറച്ചു വെള്ളവും ഒരു ചൂട്ടും സംഗടിപിച്ചു തന്നാല്‍ ഉപകാരമായിരുന്നു . അതൊന്നും പറ്റില്ലെന്നും ഇന്ന് എവിടെ നിന്നും ഭക്ഷണം കഴിച്ചു ഇവിടെ തന്നെ ഉറങ്ങി രാവിലെ പോയാല്‍ മതിയെന്നും വീട്ടുടമസ്ഥന് മറുപടി പറഞ്ഞപ്പോള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല .
കിട്ടിയൊരു ഇരിപ്പിടത്തില്‍ അയാളും ഇരുന്നു അപ്പോഴാന് ഒരു കാര്യം ശ്രദ്ധിച്ചത് .പുറത്തു നിന്നും പുതിയ ഒരു അധിതിയും വരുന്നില്ലല്ലോ .പന്തലില്‍ നിറയെ ആള്‍ക്കാരുണ്ട് താനും .ഏതാനും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചതിനു ശേഷം .തന്ടെ കയ്യിലുള്ള പണം ഭദ്രമാണെന്ന് ഉറപ്പു വരുത്തി
ഒഴിഞ്ഞൊരു മൂലയില്‍ അയാളും ചുരുണ്ട് കൂടി ഉറങ്ങി . ശക്തമായ വെയിലെറ്റാന് നേരം വെളുത്ത കാര്യം അറിഞ്ഞത്
സ്ഥലകാല ബോധം വന്നപ്പോള്‍ താന്‍ കിടക്കുന്നിടത്ത് പന്തലുമില്ല കല്യാണവും ഇല്ല .വെറും കാട് ഉയരത്തില്‍ നില്ക്കുന്ന രണ്ടു കരിമ്പനകളും കുറ്റിക്കാടും മാത്രം ഞാന്‍ എങ്ങനെ ഇവിടെയെത്തി.തന്നെ ആരെങ്കിലും ഇവിടെ കൊണ്ട് കിടത്തിയതാണോ? അല്ല താന്‍ നടന്നു വന്ന വഴി കൃത്യമാന് .അപ്പോഴാണ് അയാള്‍ ചിന്തിച്ചത് ഈ സ്ഥലം "കല്യാണ കാപ്പ് " അയാള്‍ എണീറ്റ് ഓടി .പോയ വഴിയില്‍ പുല്ലു പോലും മുളക്കാത്ത ഓട്ടം. കുറെ ഓടിയപ്പോള്‍ എതിരെ ഒരാള്‍ വരുന്നു .
അയാളോട് ഇന്നലെ നടന്ന കഥ മുഴുവന്‍ വിവരിച്ചു . ആഗതന് മറുപടി പറഞ്ഞു .തനിക്കു ഇത്രയെല്ലേ സംഭവിച്ചുള്ളൂ .കഴിഞ്ഞ വര്‍ഷം എനിക്ക് പറ്റിയ കഥ കേള്‍ക്കണോ തനിക്ക് ..................
അയാള്‍ക്ക് പറ്റിയ ആ അമളി അടുത്ത പോസ്റ്റില്‍ അതാണ് "കല്യാണ കാപ്പ്"
2010 ഓഗസ്റ്റ് 2, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അടുത്തത് പോരട്ടെ..!!
മറുപടിഇല്ലാതാക്കൂകോള്ളാം.
മറുപടിഇല്ലാതാക്കൂബാക്കി നോക്കട്ടെ...
നന്നാ...(ബാക്കി കമന്റ് അടുത്ത പോസ്റ്റില്‍, ഹ ഹ..)
മറുപടിഇല്ലാതാക്കൂആശംസകള്