ഗള്‍ഫുകാരന്റെ ഏറ്റവും വലിയൊരു പ്രശ്നമാണല്ലോ നാട്ടിലേക്ക് പോകുമ്പൊള്‍ തന്‍റെ സുഹൃത്തുക്കളുടെ സാധനങ്ങള്‍ നാട്ടില്‍ എത്തിക്കുന്നത് അതുമായി ബന്ധപെട്ടൊരു തമാശ ..................
എന്‍റെയൊരു സുഹൃത്ത് സൌദി്യില്‍ നിന്നു നാട്ടില്‍ വന്നു. പിറ്റേദിവസം എന്നോട് പറഞ്ഞു അരീക്കോടുള്ള എന്റെയൊരു സുഹൃത്തിന്ടെ വീട്ടില്‍ കൊടുക്കാന്‍ കുറച്ചു സാധനങളുണ്‍ട് എന്റെ കയ്യില്‍ നീയും വാ നമുക്ക് നാളെ പോകാം പിറ്റേ ദിവസം ഉച്ച കഴിഞ്ഞ ഞാനും സുഹൃത്തും എന്റെ ബൈകില്‍ പുറപ്പെട്ടു പത്തു തൊണ്ണൂറു കിലോമീടര്‍ ദൂരമുണ്ട് എന്റെ നാട്ടില്‍ നിന്നും അരീകോടെടക്ക് . രണ്ടു പേരും ഒരു ടൂറിന്റെ മൂഡില്‍ അങ്ങനെ ആസ്വദിച്ചു പോകുന്നതനിടയില്‍ ബൈക്ക് പംക്ജര്‍ ആയി .ആ സ്ഥലമാനെന്കില്‍ ഒരു ഓണം കേറാമൂല പംക്ജര്‍ കട പോയിട്ട് ഒരു മുറുക്കാന്‍ കട പോലുമില്ലാത്ത സ്ഥലം. എതയ്യാലും രണ്ടു പേരും കൂടി ടയര്‍ അഴിച്ചെടുത്ത് ഒരു ഓട്ടോ റിക്ഷയില്‍ കേറ്റി അടുത്തുള്ള ടൌണില്‍ പോയി അടച്ചു വന്ന് വീണ്ടും ടയര്‍ ഫിറ്റ് ചെയ്തു കഴിഞ്ഞപ്പോഴെകും സമയം രാത്രിയായി ന്നെയും അവിടെ നിന്ന മുപ്പതോളം കിലോമീടര്‍ കൂടിയുണ്‍ട് . ഞാന്‍ എന്റെ സുഹൃത്തിനോട് ചോദിച്ചു നമുക്ക് ഇന്ന്‍ മടങ്ങിപ്പോയി നാളെ വന്നാലോ? അവന് പറഞ്ഞു വേണ്ടടാ നാളെ ഇത്രയും ദൂരം ഇനിയും ഓടണ്‍ടെ? നമുക്ക് കുറച്ചു വൈകിയാലും ഇന്നു തന്നെ ഇതു കൊടുക്കാം . ശരി .....
മനസ്സില്ലാ മനസ്സോടെ ഞാന്‍വീണ്ടും വണ്ടിയെടുത്തു വിട്ടു . ഏതായാലും ഒരു പതിനൊന്നു മണിയോടെ
ഞങ്ങള്‍ ആ സ്ഥലത്ത് എത്തിപ്പെട്ടു ഇനിയിപ്പോള്‍ ആ വീട്ടിലേക്ക് ആരോട് വഴി ചോദിക്കും............
കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ ഒരു വലിയ പള്ളി കണ്ടു . എന്റെ സുഹൃത്ത്
പറഞ്ഞു ഇവിടെ എവിടെയോ ആണ്‍ വീട് എന്ന ആണ്‍ പറഞത്.അവന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഉണ്ട് പക്ഷെ നങ്ങളുടെ മോബിലിന്‍ അവിടെ രയിന്ജ് ഇല്ല . പള്ളിയുടെ ഗേറ്റ് കടന്നു പുറത്തേക്ക് ഒരാള്‍ ഇറങ്ങി വരുന്നത് ഞാന്‍ കണ്ടു. വണ്ടി അയാളുടെ അടുത്ത് നിര്‍ത്തി. വെള്ള മുണ്ടും
വെളുത്ത ഷര്‍ട്ടും തലയിലൊരു വെളുത്ത കെടടും. അയാളെ കണ്ടപ്പോള്‍ ഒരു മുസ്ലിയാര്‍ ആണെന്ന തോന്നി .ഇക്കാ ഈ റഷീദിന്റെ വീടെതാ ...... അയാള്‍ അടുത്ത് വന്നപ്പോള്‍ അയാളുടെ മുഖം ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ ഞാന്‍ ശരിക്കും കണ്ടു . ഏത് റഷീദ് .......കനത്ത ശബ്ദത്തില്‍ ചോദിച്ചു
ഗല്ഫിലുളളത് കൊലോതൊടിയെന്നാ വീട്ടുപേര് എന്റെ സുഹൃത്ത് മറുപടി പറഞ്ഞു അയാള്‍ ചിരിച്ചു
ഹ...ഹ .ഹാ ഇപ്പോളുള്ള ആള്‍ക്കാരെയൊന്നും ഞാന്‍ അറിയില്ല അവന്റെ വാപ്പാന്റെ പേരു പറഞ്ഞാല്‍ അറിയുമായിരിക്കും .......
അതെന്താ നിങ്ങള്‍ ഇവിടെയുള്ള ആളല്ലേ?
ഇവിടെയുള്ള ആള്‍ തന്നെയായിരുന്നു പക്ഷെ ഞാന്‍ ഞാന്‍ മരിച്ചിട്ടിപ്പോള്‍ പതിനൊന്ന്‍ കൊല്ലമായി .....
അത് കേട്ടതും ഞാന്‍ വണ്ടി എടുത്ത് ഒറ്റ വിടല്‍ ..........എന്റുമോ ജിന്നിനോടാ പോയി വഴി ചോദിക്കുന്നത്.....................പക്ഷെ അയാള്‍ പിന്നില്‍ നിന്നും വിളിക്കുന്നുണ്ടായിരുന്നു .
ഞാന്‍ അതിവേഗത്തില്‍ മുന്നോട്ടു തന്നെ പോയി ഒരു കിലോമീറെറോളം പോയിട്ടുണ്ടാവും
സുഹൃത്ത് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെകിലും എനിക്ക് ധൈര്യം വന്നില്ല." ഈ പോക്ക് എവിടെക്കാണ്‍" അവന് ചോദിച്ചപ്പോളാണ്‍ എനിക്ക് ബോധം വന്നത് ഇനിയിപ്പോള്‍ തിരിച്ചു പോകണമല്ലോ. ആ പള്ളിയുടെ മുന്നില്‍ ക്കൂടി തന്നെ തിരിച്ചുപോകുകയും വേണം ഞാന്‍ വണ്ടി നിര്‍ത്തി
അവന് എനിക്ക് ധൈര്യം തന്നു ജിന്നുകള്‍ വണ്ടിയിലേക്ക് കയറില്ല. അവന് പറഞ ധൈര്യത്തില്‍ ഞാന്‍ വണ്ടി വിട്ടു .പള്ളിയുടെ അടുതെതുംതോറും എനിക്ക് പേടി തോന്നി. പക്ഷെ ഞങ്ങള്‍ തിരിച്ചു പോകുമ്പൊള്‍ ആ പരിസരത്തൊന്നും ആരെയും കണ്ടില്ല ഞങ്ങള്‍ തിരിച്ചു വീടടി്ലേക്ക് തന്നെ പോയി .പോകുന്ന വഴിയില്‍ ഞങ്ങള്‍ സംസാരിച്ചതെല്ലാം ജിന്നുകളെപ്പററിയായിരുന്നു
നാട്ടില്‍ പലരും ജിന്നിനെക്കണ്ട് പേടിച്ചതും ചിലര്‍ക്കൊക്കെ ഭ്രാന്തായതുമൊകെ സംസാരിച്ചു
ഭാഗ്യത്തിന്‍ ഒന്നും സമ്ഭവിചില്ലല്ലോന്ന് ആശ്വസിച്ചു .പിറ്റെന്ന്‍ പകല്‍ തന്നെ അവിടെ പ്പോയി
നോക്കനമെന്ന്‍ ഞങ്ങള്‍ ഉറപ്പിച്ചു . പിറ്റെന്ന്‍ രാവിലെ ഒരു പതിനൊന്ന്‍ മണിയായിക്കാണും ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ പള്ളിയൊകെ അവിടെതന്നെയുണ്ട് കുറച്ചു മാറി ഒരു ചായ കടയുണട് അവിടെ നിര്‍ത്തി .സുഹൃത്ത് വണ്ടിയില്‍ നിന്ന് ഇറങ്ങി അവിടെ ചെന്ന് അവന്ടെ സുഹൃത്തിന്റെ വീട് അന്യോഷിച്ചു തിരിച്ചു വന്ന് എന്നോട് പറഞു എടാ നമ്മള്‍ ഇന്നലെക്കണ്ട ആള്‍ അവിടെയിരുന്ന്‍ ചായ കുടിക്കുന്നു ...............എന്ത് എനിക്ക് അല്‍ഭുതമായി " ചായ കുടിക്കുന്ന ജിന്നോ?"
ഞങ്ങള്‍ ചായക്കടയില്‍ കയറി കടകാരനോട് ചോദിച്ചപ്പോളാണ്‍ കാര്യങ്ങള്‍ മനസ്സിലായത്
അയാള്‍ പള്ളിയിലെ മുക്രിയാന്‍ (ബാന്ക് വിളിക്കുന്ന ആള്‍) ആള്‍ ഭയങ്കര രസികന്‍ ആണ്‍ രാത്രി പള്ളിയില്‍ മറന്നു വെച്ച എന്തോ സാധനം എടുക്കാന്‍ വേണ്ടി വന്നപ്പോലാന്‍ ഞങ്ങളെ കണ്ടതെന്നും പറഞ്ഞു
ആദ്യം ഞങ്ങളോട് തമാശ പറഞ്ഞതാന്‍ അയാളെന്നും പിന്നീട് അയാള്‍ ഞങ്ങള്‍ക്ക് വീട് പറഞ്ഞു തരാന്‍ വേണ്ടി തിരിച്ചു വിളിച്ചു പക്ഷെ ഞങ്ങളുണ്ടോ .................
.
2009 ജനുവരി 4, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ഇതെന്താ ജിന്ന് ബ്ലോഗോ?
മറുപടിഇല്ലാതാക്കൂകുറച്ച് മുമ്പ് ഈ പോസ്റ്റിൽ രണ്ട് കമന്റു കണ്ടു. അതിപ്പോ കാണുന്നില്ല. അതിനും മുമ്പേ കണ്ടൊരു പോസ്റ്റും ഇല്ല. ഞാനടക്കം പലരും ഇട്ട കമന്റും ഉൾപ്പടെ പോസ്റ്റും ജിന്ന് കൊണ്ടുപോയോ?
(ബ്ലോഗിന്റെ പേര് കൊമ്പൻ എന്നതു മാറ്റി മോഴ എന്നാക്കുന്നതല്ലേ നല്ലത്?)