നാട്ടില്‍ പ്രതേകിച്ച് പണിയൊന്നുമില്ലാതെ നടന്നിരുന്ന കാലത്ത് വല്ലപ്പോലുമോകെ സെക്കന്റ് ഷോക്ക്
പോകുമായിരുന്നു .റിലീസ് സിനിമ കാണണമെങ്കില്‍ എന്റെ നാട്ടില്‍ നിന്നും ഇരുപതു കിലോമീടെര്‍ പോകണം എന്നാലും അതൊന്നും പ്രശ്നമായിരുന്നില്ല .പതിവു പോലെ ഞാനും ഒരു സുഹൃത്തും ഒരു ബൈക്കില്‍ സെക്കന്റ് ഷോ കാണാന്‍ പോയി .തിരിച്ചു വരുമ്പോള്‍ പകുതിയോളം വഴി പിന്നിട്ടു
നല്ല വേഗതയിലാന് വരുന്നത് പെട്ടെന്ന്‍ ഞാന് കണ്ടു റോഡിന്‍ ഒരു പെട്ടി .ഞാന്‍ അവനോടു വണ്ടി നിര്‍ത്താന്‍ പറഞ്ഞു .വണ്ടി തിരിച്ചു പെട്ടിയുടെ അടുത്ത് നിര്ത്തി .നാലുപാടും വീക്ഷിച്ചു അടഞ്ഞു കിടക്കുന്ന കുറച്ചു കടകളല്ലാതെ ആരെയും കാണാനില്ല .നല്ല ഭംഗിയില്‍ പാക്ക് ചെയ്ത പ്ലാസ്റിക് കയറു കൊണ്ടു കെട്ടിയ കാര്‍ടട്ണ് പെട്ടി. ഞാന് കുനിഞ് പെട്ടിയെടുത്ത് നല്ല ഭാരം . ഞാന്‍ വളരെ പണിപെട്ട് പെട്ടിയുമായി വണ്ടിയില്‍ കേറി ഇരുന്നു പെട്ടി ഞങ്ങളുടെ രണ്ടു പേരുടേയും ഇടയില്‍ വെച്ചു .വണ്ടി സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്പ്പോള് പെട്ടെന്ന്‍ ഒരു ശബ്ദം കേടടത് ആരോ വിളിച്ചു പറയുന്നു "ഒക്കെ കൊണ്ടു പോവല്ലെടാ കുറച്ചവിടെ വെചിട്ട് പോ "
അപ്പോളാന്‍ ഞാന്‍ കണ്ടത് കടയുടെ ടെറസിന് മുകളില്‍ ഏതാനും പേര്‍ ഇരിക്കുന്നു .ഏതായാലും എടുത്ത പെട്ടി അവിടെ ഇടാന്‍ ഞാന്‍ തയ്യാറായില്ല .ഞാന്‍ സുഹൃത്തിനോട് പറഞ്ഞു വണ്ടി വിട്ടോ .അവന്‍ പെട്ടെന്ന്‍ തന്നെ വണ്ടി തിരിച്ചു .അപ്പോളും അവരെല്ലാവരും കൂവുന്നുണ്ടായിരുന്നു ......
നൂറേ നൂറില്‍ നാട്ടിലേക്ക് വിട്ടു അവിടെ വന്നു പെട്ടി തുറന്നു നോക്കി.മുകളില്‍ തന്നെ ഒരു വെള്ളക്കടലാസില്‍ വലുതാകി എഴുതിയിട്ടുണ്ട് "ഇതു വിഢികള്‍കുള്ള ഞങ്ങളുടെ സമ്മാനം ഇന്ന് ഏപ്രില്‍ ഒന്ന് "പിന്നെ കുറെ കല്ലും കരിയിലയും മറ്റും .............................................
അങ്ങനെ എല്ലാ ഏപ്രില്‍ ഒന്നിനും പലരെയും ഫൂള്‍ ആകിയ ഞങ്ങള്‍ക്ക് അതെല്ലാം കൂടി തിരിച്ചു കിട്ടി
2009 ജനുവരി 5, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്തെങ്കിലുമൊക്കെ എഴുതിട്ടു പോ............