Ind disable

2009 ജനുവരി 26, തിങ്കളാഴ്‌ച

വരിക്കച്ചക്ക.......

സകല ഉടായിപ്പ്കളുടെയും കേന്ദ്രമാണ്‍ എന്റെ നാട്ടിലെ ബസ്സ് വെയ്ട്ടിന്ഗ് ഷെഡ്
കാരണം നാട്ടിലെ ഒട്ടുമിക്ക തൊഴില്‍രഹിതരായ യുവകോമളന്മാരും എല്ലാ സായംസന്ധ്യകളിലും അവിടെയാണ്‍ ഒത്തു കൂടിയിരുന്നത് .വൈകുന്നെരങ്ങളില്‍ അതുവഴി കടന്നു പോയിരുന്ന വാഹനങ്ങളില്‍ അധികവും തമിഴന്‍ ലോറികളും വഴിയാത്രക്കാരില്‍ അധികവും കുടിയന്മാരുമായിരുന്നു (ഇവരുടെ ചേഷ്ടകള്‍കനുസരിച്ച് ഇവരെ പാമ്പെന്നോ പഴുതരയെന്നോ നിങ്ങള്‍ക്ക് വിളിക്കാം ).ഇത് കേള്‍കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും എന്റെ നാട്ടിലുള്ളവരെല്ലാം മുഴു കുടിയന്മാരാനെന്ന്‍ അതല്ല കാരണം കിഴക്ക് ഭാഗത്തേക്ക് അര കിലോമീറ്റര്‍ പോയാല്‍ കള്ള് ഷാപ്പാണ്. ഷാപ്പിലെ സ്ഥിരം മെമ്പര്‍മാര്‍ വസിക്കുന്ന കോളനി ബസ് സ്ടോപിന്‍ പടിഞ്ഞാറ് ഭാഗത്തും .പലരും ഉള്ളിലെ സോമാരസതിന്റെ അളവനുസരിച്ച് പല കലാപരിപാടികളും അവതരിപ്പിച്ചു കൊണ്ടു കടന്നു പോയികൊണ്ടിരുന്നു .ഇതില്‍ കൃത്യ സമയത്തു പതിവായി കടന്നു പോയിക്കൊണ്ടിരുന്ന വ്യക്തിയാന്‍
കൃഷ്ണന്‍ കുട്ടി .മൂപ്പര്‍ക്ക് സ്വല്പം അകത്തു ചെന്നാല്‍പ്പിന്നെ ശ്ലോകങ്ങള്‍ മാത്രമെ നാവില്‍ വരൂ .ഇന്ത്യന്‍ റയില്‍വേയെപോലും നാണം കെടുത്തി കൊണ്ടു കൃത്യ സമയം പാലിച്ചുകൊണ്ട്‌ ശ്ലോകങ്ങളും പാടി കൃഷ്ണന്‍ കുട്ടി പോയിക്കൊണ്ടിരുന്നു .ഒരു ദിവസം പതിവു പോലെ ഒരു സന്ധ്യാനേരത്ത് അംഗങ്ങTളെല്ലാവരും വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് കലശലായ ചര്ച്ച ചെയ്തു കൊണ്ടിരികുകയാണ്‍ .അപ്പോഴാണ്‍ അവര്‍ ശ്രദ്ധിച്ചത് വീശിയടിക്കുന്ന കാറ്റിന്‍ നല്ല പഴുത്ത ചക്കയുടെ കൊതിപ്പിക്കുന്ന ഗന്ധം .തൊട്ടപ്പുറത്തുള്ള പ്ലാവില്‍ ചക്ക പഴുത്തിരിക്കുന്നു .സര്‍ക്കാര്‍ വക മുതലായതു കൊണ്ടു ആരോടും ചോദികാനും പരയാനുമോന്നുമില്ല കൂട്ടത്തില്‍ ഒരുവനെ പ്ലാവില്‍ കയറ്റി . അവന്‍ ചക്കയുടെ അടുത്തെത്തിയതും കരണ്ട് പോയി7.30പവര്‍ കട്ടിന്ടെ സമയം
മുകളിലുള്ളവന്‍ വിളിച്ചു പറഞ്ഞു എല്ലാവരും മാറിക്കോ ഞാന്‍ ചക താഴെകിടാന്‍ പോകുന്നു എല്ലാവരും മാറി നിന്നു ചക്ക താഴേക്ക് വീണ ശബ്ദത്തിനൊപ്പം ഒരാളുടെ കരച്ചിലിന്ടെ ശബ്ദവും .എല്ലാവരും ഞെട്ടിപ്പോയി ആരുടെ തലയിലെക്കാ ചക്ക വീണത് .രണ്ടു മിനുറ്റ് നിശബ്ദത ............................
പിന്നെ കേള്‍ക്കുന്നത് കുഴഞ്ഞ ശബ്ദത്തിലുള്ള ശ്ലോകമാന്‍ ...........
അപ്പോലാന്‍ എല്ലാവര്കും ആളെ മനസ്സിലായത് കൃത്യം 7.30 നു വരുന്ന കൃഷ്ണന്‍ കുട്ടി .അടുത്ത് ചെന്ന്‍
വല്ലതും പടിയോണ്ണ്‍ ചോതിച്ചവര്‍ക്ക് കിട്ടിയ മറുപടി പോകിനെടാ......@@$#^$^%">......പോകിനെടാ......@@$#^$^%&^*^*#!@

അന്ന് തൊട്ടു കൃഷ്ണന്‍ കുട്ടി സമയം മാറ്റി ഇരുട്ടുന്നതിനു മേമ്പേ വീടെത്തും ...............

2 അഭിപ്രായങ്ങൾ:

  1. ente follow cheyyunnathenthaa mone....
    njaan achanodu parayume.....

    aadyathe thenga ente vaka"(((()))))

    pinne welcome to boolokam

    happy blogging

    nb: word veri eduthu kalayooo....
    settings il undaakum k to

    മറുപടിഇല്ലാതാക്കൂ
  2. "...ഒരു പക്ഷേ ഇതു വികല സാഹിത്യമാകുമോ എന്നു പോലും ഞാന്‍‌ ഭയപ്പെടുന്നു… "

    അങ്ങനെ ഭയപ്പെടേണ്ടാ മാഷേ,ഇത് എനിക്ക് വികലമായി തോന്നുന്നില്ല.ബോറടിക്കാതെ വായിക്കാന്‍ പറ്റുന്നുണ്ട്.
    തുടരുക,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

എന്തെങ്കിലുമൊക്കെ എഴുതിട്ടു പോ............