Ind disable

2009 ജൂൺ 24, ബുധനാഴ്‌ച

പോ മോനെ ദിനേശാ.......

അപ്പനും അമ്മേം ഇട്ട പേരാണ് ശശി. ഇരട്ട ചങ്കന്‍ എന്നാണു അവന്റെ ഇരട്ട പേര്. ആ പേര് നാട്ടുകാര്‍ ആരും ഇട്ടതല്ല. കള്ള് കുടിച്ചു കഴിഞ്ഞപ്പോള്‍ സ്ഫടികം സില്‍മ കണ്ടതിന്റെ ആവേശത്തില്‍ അവന്‍ സ്വയം ഇട്ടതാണ്. ഇരട്ട ചങ്ക് പോയിട്ട് ഉള്ള ചങ്ക് തന്നെ എങ്ങനെ താങ്ങും എന്ന് അറിയാതെ കഷ്ടപെടുന്ന ഒരു ശരീരം. ശബരിമലയില്‍ പാറാവ്‌ നില്‍ക്കുന്ന പോലീസുകാരെ പോലെ നാലഞ്ചു മീശ അങ്ങോട്ടും ഇങ്ങോട്ടും ഞാന്‍ പിമ്പേ ഞാന്‍ പിമ്പേ എന്ന മട്ടില്‍ മൂക്കിനു താഴെയും. അത് അലങ്കാരം ആണോ അലമ്പാണോ എന്ന് കണ്ടു തന്നെ അറിയണം.ആ പറഞ്ഞ നാലും മൂന്നും ഏഴു രോമങ്ങള്‍ കൂടി ഇല്ലായിരുന്നേല്‍ ആരേലും പാവാട ഇടുവിച്ചു പൊട്ടു തൊടുവിച്ചു ശശിയെ ശശികല എന്നോ മറ്റാക്കി എപ്പോ പെണ്‍വാണിഭം നടത്തി എന്ന് ചോദിച്ചാല്‍ മതി. അത്രക്കുണ്ട് പുരുഷത്തം മുഖത്ത്‌. ചൈനക്കാരുടെ മ്യാങ്ങീ മ്യാങ്ങീ ശബ്ദം പോലെ ഖന ഖംബീരം.സ്ഫടികം കണ്ട ശശി കുറെ നാള്‍ ഇരട്ട ചങ്കന്‍ ആയി വിലസുമ്പോള്‍ ആണ് വെള്ള സൌസര്‍ ഇട്ട മംഗലശ്ശേരി ബ്ലൂ കണ്ടന്‍ ഇറങ്ങുന്നത്. ഉടനെ ശശി കള്ള് കുടി നിറുത്തി നേരെ വൈറ്റ് റം കുടിച്ചു ഇരട്ട ചങ്ക് ഓട്ട ചങ്കാക്കിയതും പോരാഞ്ഞ് പേരും മാറ്റി. നീല കണ്ടന്‍. സാധാരണ കണ്ടന്റെ വേണ്ടപ്പെട്ട ഒരു 'ണ്ട' കുറവുണ്ടെന്നെ ഉള്ളൂ. ബാക്കി എല്ലാം കൊണ്ടും കണ്ടന്‍ ഒരു അപാര കണ്ടന്‍ തന്നെ. ചെരിഞ്ഞു ഓരം തെറ്റി നടക്കുന്ന ആളുടെ സില്‍മ എപ്പോ ഇറങ്ങിയാലും ശശി പിന്നെ പേര് മാറ്റാന്‍ തുടങ്ങി.അമ്മ ദാക്ഷായണി എങ്ങാനും ഡാ ശശീയെ എന്ന് വിളിച്ചാല്‍ ചെക്കന്റെ സ്വഭാവം മാറും. പിന്നെ ചെരിഞ്ഞു നിന്ന് മുണ്ട് മടക്കി കുത്തി അമ്മയോട് ധീം തരികിട തോം സ്റ്റൈലില്‍ ഒരു പറച്ചില്‍ ആണ്.ഹേ . എന്താ മോളെ ദിനേശീ. ഇരട്ട ചങ്കന്‍, ബ്ലൂ കണ്ടന്‍, ഇന്ദു ചൂടന്‍ എന്നൊക്കെ വിളിക്കാന്‍ എത്ര വട്ടം പറഞ്ഞു കുട്ടീ.....ഹെന്താ ഇത്?അപ്പോള്‍ ദാക്ഷായണി പറയും .. അപ്പൊ കണ്ടവനെ കേറി അപ്പാ എന്ന് വിളിക്കണ നിന്റെ ഈ സ്വഭാവം നിനക്ക് അത്ര നല്ലതല്ല.ശശി അത് കൊണ്ടൊന്നും വിടാന്‍ ഭാവം ഇല്ല.അടുത്ത ഡയലോഗിനാണോ ശശിക്ക് ക്ഷാമം?ഒരിക്കല്‍ രാജു മോന്‍ എന്നോട് ചോദിച്ചു. അങ്കിളിന്റെ അച്ഛന്‍ ആരാണെന്ന്?ഈ ഡയലോഗ് മുഴുമിക്കും മുമ്പ് ദാക്ഷായണിയമ്മ തുടങ്ങും .. നിന്റെ അമ്മേടെ നായര്. പൊക്കോ നീ അവിടുന്ന്.അത് കൂടി കേട്ട് കഴിഞ്ഞാല്‍ ശശീ പതുക്കെ മുണ്ട് അഴിച്ചിട്ടു സ്ഥലം വിടും.ശശി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ചെരിഞ്ഞു കുത്തി നീല കണ്ടന്‍ മൂത്തു പഴുത്തു രാവണ പ്രഭു ആയി. അന്ന് ചെരിഞ്ഞു കുത്തി അഭിനയിച്ച നീലകണ്ടന്റെ സില്മയിലെ യുവ നായിക അടുത്ത കാലത്ത് അമ്മ, അമ്മായിയമ്മ വേഷം കെട്ടി മരിച്ചും ഉയിര്‍ത്തെഴുന്നെറ്റും ടി.വി സീരിയലുകളില്‍ അഭയം പ്രാപിച്ചു തുടങ്ങി. നീലകണ്ഠന്‍ ആയി അഭിനയിച്ച കാലത്ത് നഴ്സറിയില്‍ പോയി കൊണ്ടിരുന്ന ബാല നടികളെ പുതിയ സില്‍മയില്‍ 'ചെരിഞ്ഞു കുത്തി' നായികയാക്കി. ഇതൊന്നും ശശിയെ സംബധിക്കുന്ന ഒരു പ്രശ്നം അല്ലായിരുന്നു.സില്‍മ കണ്ടു അന്ന് തന്നെ ശശി രാവണ പ്രഫു ആയി. കള്ള് കുടിച്ചു ഒരു പരുവമായി കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുടെ അമ്മയായ ഡോക്ടറെ വഴിയില്‍ തടഞ്ഞു നിറുത്തി സില്‍മ സ്റ്റൈലില്‍ പ്രോപോസും ചെയ്തു.എന്നെ രാവണന്‍ എന്ന് വിളിച്ചാല്‍ മതി എന്ന് തുടങ്ങി, ആ സ്ത്രീയുടെ കെട്ട്യോന്‍ രാമന്‍ ആണെന്നും, പുസ്പക ബീമാനത്തില്‍ കേറ്റി അമ്മിനീസിനെ തട്ടി കൊണ്ട് പോകും എന്ന് വരെ എത്തി കാര്യങ്ങള്‍. ഒടുവില്‍ അമ്മിനീസിന്റെ ബന്ധുക്കാരന്‍ സബ് ഇന്സ്പെക്ക്ടര്‍ ഇടപെട്ട് പയ്യന്‍സിനെ പോലീസ് സ്റ്റേഷന്‍ വരെ എത്തിച്ചു. സില്‍മയില്‍ ചെരിഞ്ഞു കുത്തി നടന്‍ സ്ഥലം ഐ. ജി യെ വരെ നടു റോട്ടില്‍ ഇട്ടു ഗപ്പോന്നും കിട്ടാതെ ഡിഷ്യും ഡിഷ്യും ശബ്ദത്തില്‍ ഇടിക്കുന്നത് കണ്ടു ചോരയും, മദ്യവും തിളച്ചു നില്‍ക്കുക ആയിരുന്നു ശശി. അപ്പോളാണ് തോളത്തു വെറും ഒരു നസ്കിത്രം മാത്രം ഉള്ള എസ്. ഐ. മാന്യമായി ചോദ്യോത്തര വേള നടത്തുന്നത് .പോലീസുകാരനെ കണ്ട ശശി വളരെ കൂളായി ചോദിച്ചു.വൈകീട്ടെന്താ പരിപാടി?ഞാന്‍ ചെയ്യണ പരിപാടി ഒന്നും മോനോട്‌ പറയാന്‍ കൊള്ളില്ല.മോന്റെ പേരെന്താ? പോലീസുകാരന്‍ വളരെ സൌമ്യമായി ചോദിച്ചുമംഗലശ്ശേരി നീലകണ്ഠന്‍ആഹാ നിന്റെ പേര് കൊള്ളാമല്ലോ. എങ്കില്‍ ഇത് നിനക്കിരിക്കട്ടെ. (ചതക്ക്.... ചതക്ക്)സില്മയിലെ പോലെ ഡിഷ്യും ഡിഷ്യും എന്നാ ശബ്ദം കേട്ടില്ലെങ്കിലും എന്റെ അമ്മേ............... എന്നൊരു ഡോള്‍ബി ഡിജിറ്റല്‍ വിളി എല്ലാരും കേട്ടു. പോലീസുകാരനെ മര്‍മ്മം പഠിപ്പിക്കുന്നോ?നീല കണ്ടന്‍ അവിടെ മൂത്രം ഒഴിച്ചു. എന്നാലും വാശി വിട്ടില്ല. ചൈനക്കാരന്റെ മൂക്ക് പൊത്തി പിടിച്ച പോലെ വീണ്ടും കാറിച്ച ശബ്ദം പുറത്തേക്കു വന്നു.വേണ്ട.... മോനെ ദിനേശാ.......കുനിച്ചു നിറുത്തി നാഭിയില്‍ ഒരെണ്ണം (ടമാര്‍.... ചതക്ക്.... ചതക്ക്..... )ഇനി പോകാന്‍ മൂത്രം ഉണ്ടായിരുന്നില്ല. അത് കൊണ്ട് ശബ്ദം ഒരു ചുമ രൂപത്തില്‍ പുറത്തേക്കു വന്നു. പോലീസുകാരനും സഹതാപം തോന്നി കാണണം.ഇനി എന്നെ തല്ലലെ സാറേ . ഞാന്‍ ഇനി ഈ വക പണിക്കൊന്നും പോകില്ല. നീല കണ്ടന്‍ കരയാന്‍ തുടങ്ങി.അപ്പൊ മോന്റെ പേരെന്താണ്? പോലീസുകാരന്‍ വീണ്ടും ചോദിച്ചു.ശശി.ഉറപ്പാണോ?അയ്യോ ഉറപ്പാണ്.നീലകണ്ഠന്‍ ആരാണ്?അയ്യോ സത്യമായിട്ടും എനിക്ക് അറിയാന്‍ മേലെ. ഒരു അബദ്ധം പറ്റിയതാണ്ഇനി നീ ഈ വക തറ പരിപാടീം കൊണ്ട് വന്നാല്‍, നീല കണ്ടന്റെ 'ണ്ട' ഞാന്‍ ചെത്തി കളയും. കേട്ടോടാ ..നീ.............കണ്ടാ.തിരിച്ചു വീട്ടില്‍ കൊണ്ട് ചെന്നാക്കുന്ന വഴിക്ക് ശശിക്ക് ഒരു ടേക്ക് ഹോം മെസ്സേജ് പോലീസുകാരന്‍ കൊടുത്തു.ആന ഷിട്ടന കണ്ടു ആടും ഉറുമ്പും ഷിട്ടണ്ട. ഷിട്ടിക്കോ. പക്ഷെ ആരാന്റെ പറമ്പില്‍ ഷിട്ടണ്ട.

1 അഭിപ്രായം:

എന്തെങ്കിലുമൊക്കെ എഴുതിട്ടു പോ............