Ind disable

2010 ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

മുക്കാക്കിലോ തക്കാളി

ഏകദേശം 20കൊല്ലങ്ങള്‍ക്ക്മുമ്പുള്ളകഥയാണ്‌ പഴയൊരുബസ്സ്റ്റോപും ജോലിയില്ലാത്തവര്‍ക്ക് സൊറ പറയാന്‍ ഒരു ചായക്കടയുംമാത്രമാണ് എന്റെ നാടി ന്റെ അന്നത്തെ ആകെയുള്ള അലങ്കാരം .ജോലിയില്ലാത്ത ഒരു പാട്‌ യുവാക്കള്‍ ചായ ക്കടയില്‍ നേരമ്പോക്‌ പറഞ്ഞ്‌ ഇരിന്നിരുന്നിരുന്നത്‌ കാരണം ഒരു പെണ്‍കുട്ടികള്‍ക്കും അതുവഴി നടന്നു പോകാന്‍ കഴിയില്ലായിരുന്നു.കാലി ചായ ഒഴികെ മറ്റെല്ലാ ആവശ്യങ്ങള്‍ക്കും 1km അപ്പുറത്തുള്ള കവലയെയാണ് ആശ്രയിച്ചിരുന്നത്‌ പകല്‍ മുഴുവന്‍ ചായ ക്കടയിലെ സജീവ സാനിധ്യമായിരുന്ന രാമന്‍ നെടുങ്ങാടി ആണ് നമ്മുടെ കഥാപാത്രം പുള്ളിയെ അറിയാത്തവര്‍ ആയി ആരും തന്നെ ഉണ്ടായിരുന്നില്ല 40വയസ്സിനു മേല്‍ പ്രായാമുണ്ടായിരുന്ന നെടുങ്ങാടിക്ക് പ്രത്യേകിച്ച് ഒരുപണിയുമുണ്ടായിരുന്നില്ല കയ്യില്‍ ഒരു മഞ്ഞ നിറത്തിലുള്ള ഒരു തുണി സഞ്ചി എപ്പോഴുമുണ്ടാവും അതിനകത്ത്‌ഒന്നും തന്നെയുണ്ടാവില്ല എങ്കിലും അത്‌ കൈ വിടാറില്ല .പിന്നെ മഴക്കാലമായാല്‍ ആളെ അവിടെ കാണാറില്ലഇടി മുഴക്കം കേട്ടാല്‍ ആള്‍ പത്തായതതില്‍ പോയി ഒഴിച്ചിരിക്കുമെന്ന് പറയുന്നത്‌ കേള്‍ക്കാം ഇടിമുഴ്ക്കം വലിയ ഭയമാണ്‌.ഒരുദിവസം ഒരു ബന്ധുവിന്റെ മരണാനന്തരചടങ്ങുകള്‍ക് പോകാന്‍ പുറപ്പെട്ടു. പോകാന്‍ നേരം ഭാര്യ വീട്ടിലെ പച്ചക്കറി തീര്‍ന്ന കാര്യം ഓര്‍മിപ്പിച്ചു വരുമ്പോള്‍ കവലയില്‍ ബസ്സിറങ്ങണമെന്നും പച്ചക്കറി മുഴുവന്‍ തീര്‍ന്നെന്നും എത്ര വൈക്ിയാലും തക്കാളി യെങ്കിലും വാങ്ങിയേ വരാവൂ എന്നും പ്രത്യേകം ഓര്‍മിപ്പിച്ചു…തിരിച്ചു വരുമ്പോള്‍ കവലയിലിറങ്ങിയ നെടുങ്ങാടി ചിന്തിച്ചു ഇപ്പോള്‍ ഇവിടെ ഇറങ്ങേണ്ടിയിരുന്നില്ല .സമയംകുറേവൈകിയിരികുന്നു കടകള്‍ഓരോന്നായി അടക്കാന്‍തുടങ്ങിയിരികുന്നു പച്ചക്കറി ക്കടയുംഅടക്കാനുള്ള പരിപാടിയാണ്. നെടുങ്ങാടിയെകണ്ടപാടേ അബ്ദു ക്ക പറഞ്ഞു നെടുങ്ങാടി നാളെ വരൂ....ഇന്നെല്ലാംതീര്‍ന്നുപോയല്ലോ .അയ്യോ എനിയ്ക്‌ കുറച്ച്‌ തക്കാളി അത്യാവശ്യമായിരുന്നല്ല്ലോ? ബാക്കി ഞാന്‍ നാളെ വാങ്ങിചോളാം അബ്ദു ക്കാ അവിടെയുണ്ടായിരുന്ന തകാളി എടുത്ത്‌ ത്രാസ്സിലെക്കിട്ടു കൊണ്ട് പറഞ്ഞു . ഒരുകിലോതികയില്ലല്ലോനെടുങ്ങാടീ .....മുക്കാല്‍കിലോയുണ്ട്‌ .തക്കാളി വാങ്ങി സഞ്ചിയില്‍ ഇട്ടുകൊണ്ട്‌ നടന്നു കുറച്ചു നടന്നപ്പോഴാണ്ചിന്തിച്ചത്‌ .ഇനിയിപ്പോള്‍ ഈ നേരത്ത് പാലമരം കടന്നു പോകണമല്ലോ എന്ന് റോഡുവക്കില്‍ ‍വലിയൊരുപാലമരമുണ്ട്‌അതില്‍യക്ഷിയുണ്ടെന്നുംപലരുംരാത്രികാലങ്ങളില്‍കാണാറുണ്ടെന്നുംനാട്ടിലൊരുസംസാരമുണ്ട്‌ .ഏതെങ്കിലും വാഹനത്തിന്റെ വെളിച്ചത്തില്‍ പാലമരം കടന്നു പോകാമെന്ന് ചിന്തിച്ച് മുന്നോട്ട്‌ നടന്നു. നടന്നു പാലമരത്തിന്റെ അടുതെതും തോറും അയാളുടെ നടതതത്തിന് വേഗത കൂടി കൂടിവന്നു പാല മരത്തിന്റെ അടുത്തെത്തിയപ്പോള്‍ അരണ്ടനിലാവെളിച്ചത്തില്‍റോഡി ന്നേരെഎതിര്‍വശത്ത്ഒരു രൂപം. ആരോ പുറം തിരിഞ്ഞിരികുന്നു. മൂത്രമൊഴികാന്‍ വഴിപോകരാരെങ്കിലുമിര്രു‌ന്നതാണെന്ന് കരുതി വിറയാര്‍ന്നശബ്ദത്തില്‍അയാള്‍ചോദിച്ചു "ആരാത്" ..................."ആരാന്നാചോദിച്ചേ" ....ഒരു മറുപടിയുമില്ല.നെടുങ്ങാടി വിറക്കാന്‍തുടങ്ങി കാലു കൊണ്ട്‌ നിലത്ത് പരതി നോക്കി കല്ലെടുത്ത്‌ ഒരു ഏര്‍കൊടുകുകയാണ്‌ ഉദ്ദേശം ആ നേരത്ത് ഒരു കല്ലും അയാളുടെ കാലില്‍ തടഞ്ഞില്ല കുനിഞ്ഞ്‌ കല്ലെട്ക്കാന്‍ധൈര്യവുമില്ലഅപ്പോഴാണ് സഞ്ചിയിലുള്ള തക്കാളി ഓര്‍മ വന്നത്‌ സഞ്ചിയില്‍ നിന്ന് ഒരു തകാളി എടുത്ത്‌ ഒറേര്‍ വെച്ചു കൊടുത്തു തകാളി പോയതതാല്ലാതെ ഒരു മറുപടിയുമില്ല അയാള്‍ക് സംശയമായി ഏര്‍കൊണ്ടില്ലേ??അയാള്‍ വീണ്ടും ഒരു തകാളി കൂടി എടുത്തെരിഞ്ഞു നോ രക്ഷ വീണ്ടും വീണ്ടും തക്കാളികൊണ്ട്‌ തന്നെഎറിഞ്ഞു കൊണ്ടിരുന്നു തകാളി തീര്‍ന്നു. കണ്ണ് ചിമ്മി ഒരൊട്ടം വെച്ചുകൊടുത്താലൊന്ന് അയാള്‍ ചിന്തിച്ചു ആ രൂപംമറികടന്നുപോകാന്‍അയാള്‍ക്ധൈര്യംവന്നില്ല ഭാഗ്യത്തിന്ഒരുവാഹനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുന്നുഅതൊരുലോറിയായിരുന്നു.ലോറിഅടുത്തെത്തിയപ്പോള്‍രൂപത്തെകണ്കുളിര്കെനെടുങ്ങാടിഅന്തംവിട്ടുപോയി
kozhikkode 94എന്നെഴുതിയ" മൈല്‍ക്കുറ്റി

2 അഭിപ്രായങ്ങൾ:

എന്തെങ്കിലുമൊക്കെ എഴുതിട്ടു പോ............